കണ്ണൂർ: കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ കീച്ചേരി പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാപ്പിനിശേരി പഴഞ്ചിറ ധർമ കിണറിന് സമീപത്തെ കെട്ടിട നിർമ്മാണ തൊഴിലാളി മേപ്പയിൽ സന്ദീപ് കുമാറാ (32) ണ് തൽക്ഷണം മരിച്ചത്.

ബസിടിച്ചു റോഡിലേക്ക് തെറിച്ചു വീണ സന്ദീപ് കുമാർ തൽക്ഷണം മരിക്കുകയായിരുന്നു. വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ശ്രീധരൻ - ചന്ദ്രമതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സനൽ. സജീഷ്, ഷംന.