- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതിയുടെ മരണം; പിന്നാലെ അതേ സ്ഥലത്ത് ബൈക്കിടിച്ച് 10 വയസുകാരന്റെ ദാരുണാന്ത്യം; തുടർ അപകടങ്ങളിൽ വിറങ്ങലിച്ച് കാഞ്ഞങ്ങാട്ടെ അതിഞ്ഞാൽ
കാഞ്ഞങ്ങാട് : ഇന്ന് പുലർച്ചെ അതിഞ്ഞാലിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയടിച്ച് യുവതി മരിച്ചതിന്ന് പിന്നാലെ അതെ സ്ഥലത്ത് 10 വയസുകാരൻ ബൈക്കിടിച്ച് മരണപ്പെട്ടു. അതിഞ്ഞാൽ കോയ പള്ളിക്ക് സമീപം നിയന്ത്രണം വിട്ടെത്തിയ ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൊളവയൽ സ്വദേശിയാണ് മരണപ്പെട്ട കുട്ടിയെന്ന് സംശയിക്കുന്നു.
അപകടം നടന്നയുടനെ കുട്ടിയെ മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പില്ലെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ നടന്ന അപകടത്തിന്റെ ഞെട്ടലിൽ നിന്ന് നാട്ടുകാർ മുക്തരാകുന്നതിന് മുൻപേ വീണ്ടും വന്ന അപകട വാർത്തയിൽ നാടാകെ വിറങ്ങലിച്ചു നിൽക്കുകയാണ്.
ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ മൂന്നുപേർക്ക് പരിക്കുപറ്റി. പൂച്ചക്കാട് സ്വദേശി ഷഹന (25) ആണ് മരണപ്പെട്ടത്. മലപ്പുറത്തു നിന്നും വിവാഹ ചടങ്ങിൽ പങ്കെടുത്ത് ശേഷം ബേക്കൽ പുച്ചക്കാടെ വീട്ടിലേക്ക് മടങ്ങും വഴി തിങ്കളാഴ്ച പുലർച്ചെ അതിഞ്ഞാലിൽ വെച്ച് എതിരെ വന്ന ടുറിസ്റ്റ് ബസുമായി കാർകൂട്ടിയടിച്ചാണ് അപകടം. പരിക്കേറ്റ യുവതിയേയും ഭർത്താവിനേയും രണ്ടു മക്കളെയും ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ യുവതിയെ പരിയാരത്തേക്ക് മാറ്റി. അവിടെ വച്ചാണ് യുവതി മരണത്തിനു കീഴടങ്ങിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്