പേരാവൂർ: സൈക്കിളിൽ നിന്നും വീണു വിദ്യാർത്ഥി മരിച്ചു. പേരാവൂർ കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ നെടുംപുറ ചാലിലെ പീലിക്കുഴിയിൽ റെജിയുടെ മകൻ അലൻ ജോ മാത്യുവാ(13)ണ് മരിച്ചത്.

കൊളക്കാട് സ്‌കൂളിന് സമീപം വച്ചാണ് തിങ്കളാഴ്‌ച്ച പകൽ അപകടമുണ്ടായത്. അലന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ പരുക്കുകളോടെ പേരാവൂർ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് പരുക്കേറ്റ സഹപാഠിയെ കാണാൻ സൈക്കിളിൽ ഒരുമിച്ചു പോവുമ്പോഴാണ് അപകടമുണ്ടായത്.