ശ്രീകണ്ഠാപുരം: സ്‌കൂട്ടർ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ അദ്ധ്യാപകൻ മരിച്ചു. കോട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന എ ജയചന്ദ്രനാ (49) ണ് ദാരുണമായി മരണമടഞ്ഞത്. ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനും സ്‌കൂളിലെ എസ്‌പിസി യൂണിറ്റ് മുൻ സിപിഒയുമായിരുന്നു. ബുധനാഴ്ച രാവിലെ 8.45 തോടെയായിരുന്നു അപകടം.

സ്‌കൂളിലേക്ക് പോകുവാനായി ബസ് കയറുവാൻ റോഡ് മുറിച്ച് കടക്കവെ ഇരിക്കൂർ ഭാഗത്ത് നിന്ന് വന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതര പരിക്കേറ്റ ജയചന്ദ്രനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

ബ്ലാത്തൂരിലെ പരേതരായ കുന്നുമ്മൽ രാഘവന്റെയും അരയാക്കീൽ ജനകിയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: അദ്വൈത്, അമ്യത വർഷ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: രാമകൃഷ്ണൻ, പങ്കജാക്ഷി, രാജഗോപാലൻ, ഉണ്ണിക്കൃഷ്ണൻ (കെഎസ്എഫ്ഇ), അരുണ, രാഘവൻ (പിഡബ്ല്യുഡി ), പുരുഷോത്തമൻ (സിപി എം പടിഞ്ഞാറെക്കര ബ്രാഞ്ചംഗം). സംസ്‌കാരം: വ്യാഴാഴ്ച ഉച്ചക്ക് ശേഷം ചേപ്പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ നടക്കും..