ശ്രീകണ്ഠപുരം: കണ്ണുർ ജില്ലയുടെ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോയി മടങ്ങി വരുന്നവർ വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത് നിത്യസംഭവമാകുന്നു. തുടർച്ചയായി മുന്നാമത്തെയാളാണ് ഇത്തരത്തിൽ കഴിഞ്ഞ ദിവസം മരിച്ചത്.വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയംതട്ട് സന്ദർശിച്ച് മടങ്ങിയ യാത്രക്കാർ സഞ്ചരിച്ച കാർ കുടിയാന്മല ടൗണിനടുത്ത ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നാണ് ഒരു സ്ത്രീ മരിച്ചത്.

അപകടത്തിൽ പരുക്കേറ്റനാലു പേർ. ആശുപത്രിയിൽ ചികിത്സയിലാണ്. വെസ്റ്റ് എളേരി പഞ്ചായത്തിലെ എളേരിതട്ടിലെ അന്നമ്മ തോമസ് (60) ആണ് മരണപ്പെട്ടത്. പുപ്പറമ്പിലെ കാരിക്കുളം ബാബു, ഭാര്യ ജിഷ, മക്കൾ ആൻ മരിയ, ആഞ്ചലൊ ബാബു എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുപ്പറമ്പിലെ വീട്ടിലെ മകളുടെ വീട്ടിലെത്തിയ അന്നമ്മ മക്കളോടൊത്ത് പാലക്കയംതട്ടിലെ കാഴ്ചകൾ കാണാൻ പോയതായിരുന്നു. ഇതിനു ശേഷം മടങ്ങി വരുമ്പോഴാണ് അപകടം. നേരത്തെ രണ്ടു ബൈക്ക് യാത്രികരായ യുവാക്കളാണ് കൊല്ലപ്പെട്ടത്