തലശേരി: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് റോഡിരികിലെ ഓടയിലേക്ക് തലയിടിച്ച വീണു ദാരുണമായി മരിച്ചു. പന്തക്കൽ ഊരോത്തുമ്മൽ തീയനാണ്ടിയിൽ ആദർശാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സായൂജിനും പരിക്കേറ്റു. സായൂജ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ കോടിയേരി വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.

നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു ബൈക്ക് നിയന്ത്രണം വിട്ടത്. എടയിൽ പിടിക ഭാഗത്തേക്ക് പോവുകയായിരുന്നു ആദർശും, സുഹൃത്തും. ആദർശിന് തലയ്ക്കായിരുന്നു പരിക്കേറ്റത്. ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കണ്ണൂരിലെ ആശുപത്രിയിയിലേക്ക് മാറ്റിയത്. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പിന്നീട് മരണമടയുകയായിരുന്നു. പാനൂർ - തലശേരി മേഖലകളിൽകാറ്ററിങ് ജോലികൾ ചെയ്ത് വരികയായിരുന്നു ആദർശ്. സദാനന്ദന്റെയും രഞ്ജിനിയുടെയും മകനാണ്. അയന സഹോദരിയാണ്

നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു ബൈക്ക് നിയന്ത്രണം വിട്ടത്. എടയിൽ പിടിക ഭാഗത്തേക്ക് പോവുകയായിരുന്നു ആദർശും, സുഹൃത്തും. ആദർശിന് തലയ്ക്കായിരുന്നു പരിക്കേറ്റത്. ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കണ്ണൂരിലെ ആശുപത്രിയിയിലേക്ക് മാറ്റിയത്. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പിന്നീട് മരണമടയുകയായിരുന്നു. പാനൂർ - തലശേരി മേഖലകളിൽകാറ്ററിങ് ജോലികൾ ചെയ്ത് വരികയായിരുന്നു ആദർശ്. സദാനന്ദന്റെയും രഞ്ജിനിയുടെയും മകനാണ്. അയന സഹോദരിയാണ്.