- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവപുരത്ത് ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

X
മട്ടന്നൂർ: ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ട്രൂ വാല്യൂ ഷോറൂമിൽ നിന്നും വാങ്ങി മാലൂരിലേക്ക് കൊണ്ട് വരികയായിരുന്ന കാറിന് ശിവപുരത്ത് വെച്ച് തീപിടിച്ചു. ഇന്ന് സന്ധ്യയോടെയാണ് സംഭവം.
മാലൂർ എരട്ടേങ്ങൽ സ്വദേശി ഓലക്കൽ ശ്രീധരൻ വാങ്ങിയ ഹുണ്ടായ് ഇയോൺ കാറിനാണ് തീ പിടിച്ചത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ശ്രീധരനും കാർ ഓടിക്കുകയായിരുന്ന മകൻ ശ്രീനിഷുമാണ് കാറിൽ ഉണ്ടായിരുന്നത്.
കാർ നിർത്തി ഓടിമാറിയതിനാൽ തീ പൊള്ളലേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി കത്തി നശിച്ചിരുന്നു. സമീപ വാസികൾ തീ കെടുത്തുകയായിരുന്നു. മട്ടന്നൂർ അഗ്‌നിശമന സേന സ്ഥലത്തെത്തി
Next Story


