ഇരിട്ടി: ഇരിട്ടി സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നും വീണു ദാരുണമായി മരിച്ചു. നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇരിട്ടി ഉളിയിൽ സ്വദേശി താഴെപുരയിൽ സിദ്ദീഖാ (23)ണ് വെള്ളിയാഴ്‌ച്ച പുലർച്ചെ യശ്വന്തപുരം കണ്ണൂർ എക്സ്‌പ്രസിൽനിന്നും വീണ് മരിച്ചത്. പുലർച്ചെ 5.50ന് ട്രെയിൻ കർമ്മൽരാം സ്റ്റേഷനിൽ നിന്നും നീങ്ങിതുടങ്ങിയപ്പോൾ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് പാളത്തിൽ വീണത്. അവിടെ വെച്ചുതന്നെ തൽക്ഷണം മരിക്കുകയായിരുന്നു.

ദമാം കെഎംസിസി നേതാവാണ് പിതാവ് മാതാവ് മറിയം, ഉനൈസ്, സീനത്ത്, രഹന എന്നിവർ സഹോദരങ്ങളാണ് ബെംഗളൂരു കെഎംസിസി നേതാക്കളും പ്രവർത്തകരും സംഭവസ്ഥലത്തെത്തി തുടർനടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ബൈപ്പനഹള്ളി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം സി വി രാമൻ നഗർ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കൾ എത്തിയതിന് ശേഷം പോസ്റ്റ്‌മോർട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുവരും.

പ്രവാസിയായ സിദ്ദീഖ് നാട്ടിലെത്തിയിട്ട് കുറച്ചു നാളുകളായിട്ടെയുള്ളൂ. ബെംഗളൂരുവിലെ സുഹൃത്തുക്കളെയും മുമ്പ് ജോലിചെയ്ത കടയും സന്ദർശിക്കാൻ വേണ്ടി വരുമ്പോഴാണ് അപകടം സംഭവിച്ചത്.