കണ്ണൂർ: തളിപറമ്പ് പൊലിസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് സംഭവം. സംസ്ഥാന പാതയിലെ വെള്ളാരം പാറയിലെ യാർഡിലാണ് തീപിടിച്ചത്. തളിപ്പറമ്പ്, പരിയാരം പൊലീസ് പരിധിയിലെ ഇരുന്നൂറിലേറെ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

വിവിധ കേസുകളിൽ പൊലീസ് പിടികൂടിയ തൊണ്ടി വാഹനങ്ങളും അപകടത്തിൽ പെട്ട വാഹനങ്ങളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത് വർഷങ്ങൾ പഴക്കമുള്ള മണൽ ലോറികളും ഇക്കൂട്ടത്തിലുണ്ട്. തൊട്ടടുത്ത പറമ്പിൽ നിന്നും ആളിക്കത്തിയ തീ യാർഡിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. തളിപ്പറമ്പ് അഗ്‌നിശമന സേനയിലെ സ്റ്റേഷൻ ഓഫിസർ പി.വി അശോകന്റെ നേതൃത്വത്തിലാണ് തീയണച്ചത്.