- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂരിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു; അപകടം കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്

X
കണ്ണൂർ: മട്ടന്നൂർ ചാവശേരി മൂന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ ഓട്ടോഡ്രൈവർ ദാരുണമായി കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ചാവശേരി ഇരുപത്തിയൊന്നാം മൈൽ ബസ് സ്റ്റോപ്പിന് സമീപത്താണ് ഇന്ന് വൈകുന്നേരം അപകടമുണ്ടായത്..
ഇരിട്ടിഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും മട്ടന്നൂർ ഭാഗത്തു നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇരിട്ടി കൂളിചെമ്പ്ര സ്വദേശിയായ കുഞ്ഞുവീട്ടിൽ എം.കെ നിമേഷാ(30)ണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണ നിമേഷിന് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. കാർ, ബൈക്ക് യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ നാട്ടുകാരും പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
Next Story


