- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്തിയിട്ട സ്‌കൂൾ ബസ് പിന്നോട്ട് നീങ്ങി ദേഹത്ത് കയറി; മമ്പറത്ത് വർക്ക്‌ഷോപ്പ് ജീവനക്കാരന് ദാരുണമരണം

X
തലശേരി: തലശേരി - അഞ്ചരക്കണ്ടി റോഡിലെ മമ്പറത്ത് വർക്ക്‌ഷോപ്പ് ജീവനക്കാരൻ ജോലിക്കിടയിൽ സ്‌ക്കൂൾ ബസിനടിയിൽ പെട്ട് മരണപ്പെട്ടു. പടിഞ്ഞിറ്റാം മുറിയിൽ ശ്രീഹർഷത്തിൽ കെ.ഷായിഷ് (47) ആണ് മരിച്ചത്. റിപ്പേറിങ്ങിനിടയിൽ പിറകോട്ട് നീങ്ങിയ ബസിനടിയിൽ പെട്ടാണ് മരിച്ചത്. മമ്പറം ഇംഗ്ലീഷ് സ്‌കൂളിന്റെ ബസാണ് അപകടത്തിനിടയാക്കിയത്.
ബുധനാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഗുരുതരാവസ്ഥയിൽ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പന്തക്കപ്പാറ ശ്മശാനത്തിൽ നടക്കും.
ഭാര്യ: വി എം. രഷില (മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ) മക്കൾ : ശ്രീഹർഷ് ഷായിഷ് ( തലശ്ശേരി എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി ), അഭിനവ് ഷായിഷ് ( എൻ.ടി.ടി.എഫ്. നെട്ടൂർ, വിദ്യാർത്ഥി)
Next Story


