- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: ചാലോട് എടയന്നൂരിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ധനലക്ഷ്മി ബസും മൈസൂരിൽ നിന്നും ചാലോട് ഭാഗത്തേക്ക് വരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്‌ച്ച രാവിലെ ഒൻപതു മണിയോടെയാണ് അപകടം.
നിയന്ത്രണം തെറ്റിയ ബസ് സമീപത്തെ വീട്ടു മതിലിലും കെട്ടിടത്തിനും ഇടിച്ചാണ് നിന്നത്. തലനാരിഴയ്ക്കാണ് വൻദുരന്തമൊഴിവായതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മട്ടന്നൂർ പൊലിസ് രക്ഷാപ്രവർത്തനം നടത്തി. അപകടം കാരണം മട്ടന്നൂർ -കണ്ണൂർ റൂട്ടിൽ വാഹനഗതാഗതം മുടങ്ങി. പരുക്കേറ്റവരിൽ ആരുടെ നിലയും സാരമുള്ളതല്ല. മട്ടന്നൂർ പൊലിസ് കേസെടുത്തിട്ടുണ്ട്.
Next Story


