- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണത്തിലിരിക്കെ വീടിന്റെ രണ്ടാം നിലയുടെ സൺഷൈഡ് തകർന്നുവീണു; വൻദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

X
വളപട്ടണം: നിർമ്മാണത്തിലിരിക്കെ വീടിന്റെ രണ്ടാംനിലയുടെ സൺഷൈഡ് തകർന്നുവീണു. തലനാരിഴയ്ക്ക് വൻദുരന്തമൊഴിവായി. അഴീക്കോട് ചാൽ ദയാ അക്കാദമിയുടെ സമീപത്തുള്ള ഷബീർ മൻസിലിൽ കെ.സൗജത്തിന്റെ രണ്ടാം നിലയുടെ സൺഷെഡാണ് തിങ്കളാഴ്‌ച്ച ഉച്ചയോടെ തകർന്നു വീണത്.
പണിമുടക്ക് ദിനമായതിനാൽ വീട്ടുകാരും സമീപത്തുള്ള കുട്ടികളും ഇവിടെ നിന്നു കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ സൺഷൈഡ് ഉഗ്രശബ്ദത്തോടെ തകർന്നുവീണെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ഇവിടെ നിർത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടറും രണ്ട് സൈക്കിളുകളും പൂർണമായി തകർന്നിട്ടുണ്ട്. സംഭവസ്ഥലം അഴീക്കോട് എംഎൽഎ കെ.വിസുമേഷ്, സി.പി. എം ഏരിയാകമ്മിറ്റിയംഗം സുരേന്ദ്രൻ, ഡി.വൈ. എഫ്. ഐ നേതാക്കളായ എം.വി ലജിത്ത്, ഷിസിൽ തേനായി, പി.സാരംഗ് എന്നിവർ സന്ദർശിച്ചു.
Next Story


