- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹാൻവീവ് റിട്ട. സെയിൽസ് സൂപ്പർവൈസർ മരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിയും കണ്ണൂർ ഹാൻവീവിൽ സെയിൽസ് സൂപ്പർവൈസറുമായിരുന്ന എസ്. ഹരികുമാറാ (59) ണ് മരിച്ചത്. 36 വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ ജൂണിലായിരുന്നു വിരമിച്ചത്.
കഴിഞ്ഞ മാർച്ച്് 17ന് രാവിലെ പൊടിക്കുണ്ടിലെ താമസസ്ഥലത്തു നിന്നും ഭക്ഷണം വാങ്ങാനായി പോകുന്നതിനിടെ രാമതെരു ബസ് സ്റ്റോപ്പിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച്ച രാവിലെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും രാത്രി ഏഴരയോടെ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ സുബ്രഹ്മണ്യൻ ചെട്ട്യാർ-സരസ്വതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വേണുഗോപാലൻ (റിട്ട. ഫിസിയോ തെറാപ്പിസ്റ്റ്), മോഹനചന്ദ്രൻ (റിട്ട. പ്രഫ. തിരുവനന്തപുരം സംസ്‌കൃത കോളജ്), ഗിരിജ തങ്കച്ചി, പരേതരായ രാജമ്മ, രവീന്ദ്രനാഥ് ( ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്).


