ആലക്കോട്: ജോലിക്കിടെ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. ആലക്കോട് പാത്തൻപാറ മേലാരുംതട്ടിലെ തോട്ടപ്പള്ളിൽ ബിജു (44) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ തേങ്ങ
പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോസ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ. സോജി, മക്കൾ. സജയ്, സ്‌നേഹ .സഹോദരങ്ങൾ: ജോൺസൺ, ബെന്നി.പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം ആലക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.