കണ്ണുർ: ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ആറ്റടപ്പയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാം നിലയിലെ ബീം തകർന്ന് വീണ് രണ്ടുപേർ മരിച്ചു. ചക്കരക്കൽ ആറ്റടപ്പയിലാണ് സംഭവം. നിർമ്മാണ തൊഴിലാളിയായ ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂപ്പി ക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്.

നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകർന്നത്.ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ബീമിനടിയിൽ കുടുങ്ങിയ തൊഴിലാളികൾ തൽക്ഷണം മരണമടയുകയായിരുന്നു. ചക്കരക്കൽ പൊലിസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ സ്ഥലത്തെത്തി.