- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിന് പിന്നിൽ കാറിടിച്ചു; കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു

ഇരിട്ടി: കോഴിക്കോട് തൊണ്ടയാടുണ്ടായ വാഹനാപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. കാക്കയങ്ങാട് പൊലീസ് സ്റ്റേഷന് സമീപം പത്മശ്രീയിൽ സോബിത്ത് (23 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ വച്ചാണ് അപകടമുണ്ടായത്.
കോഴിക്കോട് മാരുതി സർവ്വീസ് സെന്ററിലെ ജീവനക്കാരനായ സോബിത്ത് സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിന്റെ പിന്നിൽ കാറിടിച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ സോബിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കാക്കയങ്ങാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ പത്മശ്രീയിൽ രാമചന്ദ്രൻ - സനില ദമ്പതികളുടെ മകനാണ് . സഹോദരി: സുഭിഷ . പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്‌ച്ച ആറു മണിയോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കാക്കയങ്ങാട് പാല റോഡിലെ സ്വവതിയിലെത്തിച്ച മൃതദേഹത്തിൽ അന്ത്യേമോപചാരമർപ്പിക്കാനും സോബിത്തിനെ അവസാനമായി ഒരു നോക്ക് കാണാനുമായി നാടിന്റെ നാനാതുറകളിലുള്ളവരാണ് എത്തിയത്. തുടർന്ന് മൃതദേഹം തില്ലങ്കേരി ശാന്തിതീരം വാതക ശ്മശാനത്തിൽ സംസ്‌കരിച്ചു.


