- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്പറത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റേഷൻ കടയിലേക്ക് പാഞ്ഞുകയറി; കടയിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തലശേരി: തലശേരി - അഞ്ചരക്കണ്ടി റോഡിലെ മമ്പറത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റേഷൻ കടയും വെൽഡിങ്ങ് ഷോപ്പും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞ് കയറി അപകടം. റേഷൻ കടയിലുണ്ടായിരുന്നവർ തലനാരിഴ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.
തലശ്ശേരി ഭാഗത്ത് നിന്നും അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് റേഷൻ കടയും വെൽഡിങ്ങ് ഷോപ്പും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. റേഷൻ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട ബൈക്കിനെ ഇടിച്ച് അതിന് മുകളിലൂടെ കയറിയാണ് പിക്കപ്പ് വാൻ കെട്ടിടത്തിലേക്ക് പാഞ്ഞ് കയറിയത്.
ബൈക്കിന് മുകളിലൂടെ കയറിയതുകൊണ്ട് പിക്ക്പ്പ് വാനിന്റെ വേഗത കുറഞ്ഞതും അപകടത്തിന്റെ ആക്കം കുറച്ചു. കെട്ടിടത്തിന്റ മുന്നിലെ ഷീറ്റ് ഇട്ടിരുന്ന ഇരുമ്പ് കമ്പി തകർന്നു പിക്കപ്പ് വാനിന്റെ ഗ്ലാസ് പൊളിഞ്ഞങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇറച്ചിയുമായി പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.
റേഷൻ കടയിലുണ്ടായിരുന്ന എ എം ശ്രീനിവാസന് നിസാര പരിക്കേറ്റു. കെട്ടിടത്തിന് മുന്നിൽ സാധാരണ വെൽഡിങ് തൊഴിലാളികൾ പണിയെടുക്കാരുണ്ടെങ്കിലും ഇന്ന് അവധി ആയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പിണറായി പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.


