കാഞ്ഞങ്ങാട് കമ്പള: ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു. സംഭവം നാടിനെ കണ്ണീരിലാഴ്‌ത്തി. ചിത്താരി, വാണിയംപാറ, ഉദയഗിരിയിലെ കെ രമേശൻ -നളിനി ദമ്പതികളുടെ മകൻ നിതിഷ് (23) ആണ്. മരിച്ചത്: കൂടെ ഉണ്ടായിരുന്ന നിതീഷിന്റെ സഹോദരൻ ശ്രാവൺ (4), വാണിയം പാറയിലെ രക്ഷിത്ത് (25), അഭിഷേകി24),ലോകേഷ് (32) എന്നിവർക്കു പരിക്കേറ്റു. രക്ഷിത്ത്, അഭിഷേക് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവർ മംഗളൂരുവിൽ ചികിത്സയിലാണ്.

ഇന്നലെ പുലർച്ചെ ഷിറിയ, ഓണന്തയിലാണ് അപകടം. പുത്തൂർ മഹാലിംഗേശ്വരക്ഷേത്രത്തിലെ രഥോത്സവം കണ്ട് മടങ്ങുകയായിരുന്നു. ഇവർ. ഓണന്തയിൽ എത്തിയപ്പോൾ എതിരെ വന്ന മിനിലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ കുഴിയിലേയ്ക്ക് മറിഞ്ഞാണ് അപകടം. പെയിന്റിങ് തൊഴിലാളിയാണ് മരണപ്പെട്ട നിതീഷ്. മറ്റൊരു സഹോദരൻ കാർത്തിക്. അപകടത്തിൽ പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.