- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: വൈദ്യുത തൂൺ ദേഹത്ത് പൊട്ടിവീണതിനെ തുടർന്ന് സ്‌കൂട്ടർ യാത്രികന് പരുക്കേറ്റു.പാനേരിച്ചാൽ സ്വദേശി വിജയനാണ് ( 52 ) ഗുരുതരമായി പരുക്കേറ്റത്. തലയ്ക്കാണ് പരുക്ക്. വിജയനെ മംഗ്ളൂര് തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ചാലയിൽ നിന്ന് പാനേരിച്ചാലിലേക്ക് മറ്റൊരാൾക്കൊപ്പം സ്‌കൂട്ടറിൽ പോകുമ്പോൾ ചാല സ്‌കൂൾ - തന്നട റോഡിൽ വച്ചാണ് സംഭവം നടന്നത്.
സമീപത്തെ പറമ്പിലെ പ്ലാവ് പൊട്ടി ഇലക്ട്രിക് തൂണിൽ വീണു. തുടർന്ന് ഇലക്ട്രിക് തൂൺ വിജയന്റെ സ്‌കൂട്ടറിനു മുകളിൽ വീഴുകയായിരുന്നു. സ്‌കൂട്ടറിന്റെ പിറകിൽ യാത്ര ചെയ്തയാൾ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. പരുക്കേറ്റയാളെ നാട്ടുകാർ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാൽ പിന്നീട് മംഗ്ളൂരിലേക്കും മാറ്റുകയായിരുന്നു.
Next Story


