- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട് ബൈക്ക് മതിലിൽ ഇടിച്ചു; ശ്രീകണ്ഠാപുരത്ത് യുവാവ് മരിച്ചു

X
ശ്രീകണ്ഠപുരം: കോട്ടൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഇരിക്കൂർ വയക്കാൻകോട് പൈസായിൽ താമസിക്കുന്ന മുനവ്വിർ (23) ആണ് മരിച്ചത്. ബുധനാഴ്‌ച്ച രാവിലെ ഒൻപതു മണിക്ക് ശ്രീകണ്ഠാപുരത്തിന് സമീപം കോട്ടൂരിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ രാജീവ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ശ്രീകണ്ഠപുരം സാമാ ബസാറിലെ ജന്റ്സ് വേൾഡ് ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു. ഖാദറാണ് മുനവ്വിറിന്റെ പിതാവ്. മാതാവ്: മുനീറ. സഹോദരങ്ങൾ: സുനീർ, മുർഷിദ
Next Story


