- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിട്ടിയിൽ കോളേജ് വിദ്യാർത്ഥിനി പുഴയിൽ മരിച്ച നിലയിൽ; മരണമടഞ്ഞത് 19 കാരിയായ ജഹാന ഷെറീൻ

X
കണ്ണൂർ: കോളേജ് വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പുന്നാട് സ്വദേശിനിയും വീർപ്പാട് എസ്.എൻ.ഡി.പി കോളേജ് വിദ്യാർത്ഥിനിയുമായ ജഹാന ഷെറീനെയാ(19)ണ് ഇരിട്ടി കോളിക്കടവ് പുഴയിൽ ഇന്ന് പകൽമരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച്ച വൈകുന്നേരമാണ് മൃതദേഹം പുഴയിൽ കാണുന്നത്. പുന്നാട്ടെ സെയ്ദ്-മുനീറ ദമ്പതികളുടെമകളാണ്. സഹോദരൻ:നിഹാൽ. ഇരിട്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story


