- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിണർ നിർമ്മാണത്തിനിടെ വീണ തൊഴിലാളി മരിച്ചു; ദാരുണാന്ത്യം വടം തെന്നി ആഴത്തിൽ തലയടിച്ചു വീണതോടെ

തലശേരി: കിണർ നിർമ്മാണത്തിനിടെ വടം പൊട്ടി ആഴത്തിൽ തലയടിച്ചു വീണ തൊഴിലാളി മരണമടഞ്ഞു. തിരൂർ കൂരാച്ചി മഠപ്പുരക്കടുത്ത വരക്കാത്ത് ടി.സുശാന്തി നാണ് (45) ജോലിക്കിടെ ദാരുണാന്ത്യം സംഭവിച്ചത് ചൊവ്വാഴ്‌ച്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം .തല തകർന്ന് ബോധമറ്റ നിലയിൽ കിണർ വെള്ളത്തിൽ വീണ യുവാവിനെ പരിസരവാസികളും തലശ്ശേരിയിൽ നിന്നെത്തിയ അഗ്നിശമന സേനാ ഭടന്മാരും ചേർന്ന് കരകയറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പള്ളൂർ കോയ്യോടൻ കോറോത്ത് കാവ് പരിസരത്താണിപ്പോൾ സുശാന്തും കുടുംബവും താമസിക്കുന്നത്- പള്ളൂർ സ്വദേശികൾ വടക്കുമ്പാട് മഠത്തും ഭാഗത്തിനടുത്ത് വീട് പണിയുന്ന സ്ഥലത്ത് പുതുതായി കിണർ കുഴിച്ചിരുന്നു. ഇതിന്റെ പൂർത്തീകരണ ജോലിക്കായി എത്തിയതായിരുന്നു സുശാന്ത്.ഏറെ ആഴമുള്ള കിണറിൽ വടം കെട്ടി പണി ചെയ്യുന്നതിനിടയിൽ പലക ഇളകി തെന്നി വീണതായാണ് വിവരം.
ഏതാണ്ട് 12 കോൽ താഴ്ചയിലേക്ക് പടവിൽ തലയടിച്ചാണ് യുവാവ് വീണത്.- കൂടെയുണ്ടായ ജോലിക്കാരന്റെ നിലവിളി കേട്ടെത്തിയവർ തലശ്ശേരി അഗ്നിശമന സേനക്ക് വിവരം നൽകി.ഇതിനിടയിൽ പരിസരത്തുള്ള യുവാക്കൾ കിണറ്റിലറങ്ങി വെള്ളത്തിൽ നിന്നും സുശാന്തിനെ പൊക്കിയെടുത്തിരുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെയാണ് പുറത്തെത്തിച്ചത് .കതിരൂരിലെ ബാലന്റയും പരേതയായ ശാന്തയുടെയും മകനാണ്. ഭാര്യ ഷൈജ .മക്കൾ :പാർത്ഥിപ്, അനുശ്രീസഹോദരങ്ങൾ :സജേഷ്, സത്യപാൽ, സുജിത്ത്


