കണ്ണൂർ: മരണാസന്നനായി കിടക്കുമ്പോഴും കൊച്ചു മകനെ നെഞ്ചോട് ചേർത്തു പിടിച്ചു റോഡിൽ കിടന്ന മുത്തച്ഛന്റെ ചിത്രം കണ്ണൂരിന്റെ മനസിൽ നോവായി മാറി. ഇന്ന് കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ പള്ളിക്കുന്ന് ടാങ്കർ ലോറിയിടിച്ചു മരിച്ച മഹേഷ് ബാബുവിന്റെയും പേരമകൻ ആഗ്‌നേയിന്റെയും ചിത്രം കണ്ണൂരുകാർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദുരന്തങ്ങളിലൊന്നായി മാറി.

പിന്നിൽ നിന്നും ബൈക്ക് സഞ്ചരിക്കുകയായിരുന്ന മഹേഷ് ബാബുവിനെയും ഒൻപതുവയസുകാരൻ ആഗ്‌നേയിനെയും പുറകിൽ നിന്നെത്തിയ ടാങ്കർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്ന് തൊട്ടടുത്ത കൊയിലി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിറക്കൽ ക്ഷീരോത്പാദക സഹകരണ സംഘം ജീവനക്കാരനാണ് മഹേഷ് ബാബു. മകൾ നവ്യയുടെ മകനാണ് ആഗ്‌നേയ് പുതിയ തെരുവിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ഇവർ. കാസർകോട് ഭാഗത്തു നിന്നും അതിവേഗതയിലെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു റോഡിൽ നല്ലതിരക്കനുഭവപ്പെട്ടിരുന്നു ഇതാണ് അപകടകാരണമായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിനീതയാണ് മഹേഷ് ബാബുവിന്റെ ഭാര്യ. നവ്യയെ കൂടാതെ നിഖിൽ എന്ന മകൻ കൂടിയുണ്ട്. നവ്യ -പ്രവീൺ ദമ്പതികളുടെ മകനാണ് ആഗ്‌നേയ്.എസ്.എൻ വി ദ്യാമന്ദിർ നാലാം തരം വിദ്യാർത്ഥി കൂടിയാണ് ആഗ്‌നേയിന്റെ പിതാവ് പ്രവീൺവിദേശത്തു ജോലി ചെയ്തുവരികയാണ്.