- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; മരണമടഞ്ഞത് 45 കാരനായ തൊഴിലാളി

X
കണ്ണൂർ: തളിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. കാർപെന്ററി തൊഴിലാളിയായ പുഴക്കുളങ്ങരയിലെ വടക്കിനിപുരയിൽ കെ.ഷൈജുവാ(45)ണ് മരിച്ചത്. ഇന്ന് രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കൃതികയെന്ന ബസ് തട്ടി റോഡിൽ വീണ ഷൈജുവിന്റെ ദേഹത്തൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.
ഹീറോ ഹോണ്ട സ്പെളൻഡർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇന്ദിരയാണ് അമ്മ. സഹോദരങ്ങൾ: ബൈജു, ഷൈജ. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Next Story


