- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടിക്കേരിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു; മരണമടഞ്ഞത് കാടാച്ചിറ സ്വദേശിയായ 24കാരൻ; പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ
കണ്ണൂർ: മടിക്കേരി ശുണ്ടികുപ്പയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. കണ്ണൂർ കാടാച്ചിറയിലെ മുഹമ്മദ് കെ.പി. ഷാനിലാ (24) ണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് ചാലതന്നട സ്വദേശി റഫ്ഷാദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ഹിമാലയൻ ബുള്ളറ്റ് ബൈക്ക് എതിരെ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാനിൽ അപകടസ്ഥലത്തു വെച്ച് മരിച്ചു. സുഹൃത്തിന്റെ ജോലിയാവശ്യാർഥം ബംഗളൂരുവിൽ പോയതായിരുന്നു ഷാനിൽ.
മടങ്ങി നാട്ടിലേക്ക് വരുമ്പോഴാണ് അപകടം. മൃതദേഹം മടിക്കേരി ഗവ. ആശുപത്രി മോർച്ചറിയിൽ. കാടാച്ചിറ രജിസ്റ്റർ ഓഫിസിന് സമീപം താമസിക്കുന്ന ഷാഹിദലി -നദീറ ദമ്പതികളുടെ മകനാണ്. ഏക സഹോദരി കെ.പി. ഷാന (മസ്‌കത്ത്).
Next Story




