കരിവെള്ളൂർ: കരിവെള്ളൂരിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളിൽ നിന്ന് വീണ് പ്രവാസി മരണമടഞ്ഞു. കരിവെള്ളൂർ ആശുപത്രിക്ക് സമീപത്തെ പ്രവാസി കാഞ്ഞങ്ങാട് മാണിക്കോത്തുകൊളവയൽസ്വദേശി പരേതനായ കണ്ണൻ വെളിച്ചപ്പാടിന്റെ മകൻ കെ.ലക്ഷ്മണനാ(63)ണ് മരണമടഞ്ഞത്.

ഇന്ന് രാവിലെ എട്ടുമണിയോടെ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ താഴെക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലക്ഷ്മണനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വസന്ത.മക്കൾ: അഖിലാൽ(ഗൾഫ്) ലാവണ്യ.സഹോദരങ്ങൾ: ബാലകൃഷ്ണൻ, മോഹനൻ. പയ്യന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.