- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: സ്‌കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ മധ്യവയസ്‌ക ആശുപത്രിയിലേക്കു കൊണ്ടും പോകും വഴി മരണമടഞ്ഞു. പള്ളിയിൽ പോയി തിരികെ വരുമ്പോഴാണ് അപകടം. തലയ്ക്കു പരുക്കേറ്റ വീട്ടമ്മ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഉളിക്കൽ വില്ലേജ് ഓഫീസ് പരിസരത്തെ കുമ്പുങ്കൽ ജോസിന്റെ ഭാര്യ മേരിയാ(55)ണ് മരണമടഞ്ഞത്.
ജോസും ഭാര്യ മേരിയും ഇളയമകളും പള്ളിയിൽ കുർബാനയ്ക്കു പോയി വീട്ടിലേക്ക് മടങ്ങുമ്പോൾ മാണ്ഡപറമ്പിലാണ് അപകടം. സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് തലയിടിച്ചു വീണാണ് മേരിക്ക് പരുക്കേറ്റത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് മരണമടഞ്ഞത്.
Next Story




