കണ്ണുർ:    മത്സ്യത്തൊഴിലാളി കടലിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് കടലിൽ വല ഇടുന്ന സമയത്ത് പുതിവളപ്പ് കടപ്പുറത്തെ താമസക്കാരനും പാപ്പിനിശേരി സ്വദേശിയുമായ മോഹന(56)നാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം മോഹനനും സുഹൃത്ത് പ്രകാശനും കടലിൽ വലയിടുമ്പോഴായിരുന്നു സംഭവം. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഗീത. മക്കൾ : അഷിത, ആദർശ്.