തലശ്ശേരി: നിർമ്മാണത്തിലുള്ള വീടിന്റെ ഒന്നാം നിലയിൽ നിന്നും ജോലിക്കിടെ കാൽ വഴുതി താഴെ ചുറ്റുമതിലിൽ തലയടിച്ചു വീണു ദാരുണമായി മരിച്ച പോളിഷിങ് തൊഴിലാളിയുടെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റു മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

എരുവട്ടി കാപ്പുമ്മലിലെ ശ്രീ നിലയത്തിൽ എം.ഷാജി ( 46 ) യാണ് മരണമടഞ്ഞത്. ഹിന്ദുസ്ഥാൻ ഹാർഡ്വെയേഴ്‌സ് ഉടമ ചേറ്റം കുന്നിൽ പണിയുന്ന ഇരുനിലവീട്ടിൽ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. കൂടെ ജോലി ചെയ്യുന്നവർ പെട്ടെന്ന് തലശ്ശേരി ജനറൽ ആ ശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴി ഞ്ഞ രണ്ട് ആഴ്ചയായി ഷാജി ഇവിടെ പോളിഷ് ജോലി ചെയ്തു വരികയായിരുന്നു

എരുവട്ടി കാട്ടുമ്മലിലെ പരേതരായ ബാലകൃഷ്ണൻ - മീറ ദമ്പതികളുടെ മകനാണ്. നിർധനനായ ഷാജിയും കുടുംബവും വാടക വീട്ടിലാണ് താമസം. ഭാര്യ : സുനിത.

മക്കൾ : സൂര്യ കൃഷ്ണ , ലിയാ കൃഷ്ണ ആര്യ കൃഷ്ണ
സഹോദരങ്ങൾ : ചിത്രലേഖ , ജിതേഷ് , ജിഷ , ജോഷി ,