- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ തളിപ്പറമ്പിലെ ബസ് അപകടത്തിൽ മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനി ജോബിയ ജോസഫ്; ജോബിയ സ്വകാര്യ ആശുപത്രിയിലെ നഴ്സ്; യുവതിയുടെ ദാരുണാന്ത്യം ബസ് മറിഞ്ഞപ്പോൾ അടിയിൽ പെട്ടതോടെ; മഴയും അമിതവേഗതയും അപകടകാരണം
തളിപ്പറമ്പ്: കുറ്റിക്കോലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. കണ്ണൂർ ആസ്റ്റർ മിംസിലെ നഴ്‌സിങ് സ്റ്റാഫാണ് ജോബിയാ ജോസഫാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് മറിഞ്ഞപ്പോൾ അതിനടിയിലായി പോയ ജോബിയ തൽക്ഷണം മരിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മൽ എന്ന സ്വകാര്യ ബസാണ് ദേശീയപാതയിൽ കുറ്റിക്കോൽ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. അപകടം സമയം നല്ലമഴയുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബസിന്റെ അമിത വേഗതയും അപകടകാരണമായി.
റോഡരികിലെ ചെളിക്കെട്ടിലേക്ക് കയറിയ ബസ് വെട്ടിച്ച് വീണ്ടുമെടുത്തപ്പോൾ മറിയുകയായിരുന്നുവെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാവുന്നത്. ഇന്ന് ഉച്ചക്ക് ശേഷം 3 മണിയോടെയാണ് അപകടം നടന്നത്. സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച സി.സി
ക്യാമറയിൽ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.45നാണ് സംഭവം. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്