- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിയാരത്ത് മിനിലോറിയിടിച്ച് സഹോദരങ്ങളായ യുവതി - യുവാക്കൾ മരിച്ചു; അപകടം ബൈക്കും ലോറിയും കൂട്ടിയിടിച്ച്
കണ്ണുർ:പരിയാരത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ യുവാവും മരിച്ചു. ഇന്ന് രാവിലെ 7.30യോടെ പരിയാരം ദേശീയപാതയിൽ ബൈക്കും കോഴിലോറിയും കൂട്ടിയിടിച്ചാണ് സഹോദരങ്ങളായ യുവതിയും യുവാവും മരിച്ചത്.
യുവതി അപകടം നടന്നപ്പോൾ തന്നെ മരിച്ചിരുന്നു. ലോപേഷിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിയാരം പാച്ചേനിയിലെ അക്കരമ്മൽ ലക്ഷ്മണൻ-ഭാനുമതി ദമ്പതികളുടെ മക്കളായ സ്നേഹ(24) സഹോദരൻ ലോഭേഷ്(32) എന്നിവരാണ് മരിച്ചത്.
പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നിൽ പോകുകയായിരുന്ന ബൈക്ക് റോഡിൽ തെന്നിവീണപ്പോൾ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കോഴിലോറി നിയന്ത്രണം വിട്ട് വീണുകിടക്കുകയായിരുന്ന വൈക്ക് യാത്രക്കാരുടെ ദേഹത്ത് മറിഞ്ഞതെന്നാണ് ലോറി ഡ്രൈവർ പൊലീസിനോട് പറഞ്ഞത്
Next Story




