ചക്കരക്കൽ: ചക്കരക്കൽ അഞ്ചരക്കണ്ടി റോഡിൽ നാലാംപീടികയിൽ സ്‌കൂട്ടറിൽ നിന്നു തെറിച്ച് വീണ് വിദ്യാർത്ഥിദാരുണമായി മരിച്ചുതാഴെ കാവിന്മൂല ഉച്ചൂളിക്കുന്ന് മെട്ട തൈപ്പറമ്പത്ത് ദാറുസലാം മൻസിൽ റിയാനാ (19)ണ് മരിച്ചത്. കണ്ണൂർ കോളേജ് ഓഫ് കോമേഴ്സ് ബി കോം വിദ്യാർത്ഥിയാണ്.

ഇന്ന് ഉച്ചക്ക് 1.20 നാണ് അപകടം നടന്നത്. അഞ്ചരക്കണ്ടി ഭാഗത്തു നിന്നു ചക്കരക്കൽ ഭാഗത്തേക്ക് കെ. എൽ 3 എ 72 നമ്പർ സ്‌കൂട്ടറിൽ വരികയായിരുന്ന റിയാൻ നിയന്ത്രണം വിട്ട് തെറിച്ച് വീഴുകയായിരുന്നു. ഉടനെ നാട്ടുകാർ ചക്കരക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കണ്ണൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രവാസിയായ റിയാസ്-സലിന ദമ്പതികളുടെ മകനാണ് റിയാൻ.ഫാത്തിമ സിയ ഏക സഹോദരിയാണ്.