തലശേരി: പെരിങ്ങത്തൂരിൽ മീൻ പിടിക്കാനെത്തിയ പത്തനംതിട്ട സ്വദേശിയായ യുവാവ് പെരിങ്ങത്തൂർപുഴയിൽ വീണു മരിച്ചു .പത്തനംതിട്ട ഇടപ്പരിയാരത്തെ പുതുവേലിയിൽ മനോജാ (32) ണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്കടുത്താണ് സംഭവം . ബന്ധുവായ വിശാഖ് വിശ്വനോടൊപ്പമാണ് ഇയാൾ മീൻ പിടിക്കാനെത്തിയത്.

പുഴയിൽ വീണ ഇയാളെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് കരയിലേക്കെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണമടഞ്ഞിരുന്നു. . മൃതദേഹം തലശ്ശേരി ഗവ.ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാദാപുരം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കവിതയാണ് ഭാര്യ.