- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂർ:ചാലോട് ജങ്ഷനിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികൻ മരിച്ചു. ഇന്നലെ രാവിലെയാണ് അപകടം. ചാലാട് സി.കെ പുരം പത്മാലയത്തിൽ പി.കെ പവിത്രനാ(73)ണ് ദാരുണമായി മരിച്ചത്. ചാലാട് ജങ്ഷനിൽവെച്ചു അഞ്ചക്കണ്ടി ഭാഗത്തു നിന്നും നായാട്ടുപാറയിലേക്ക് പോവുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ അടിയിലായ പോയ പവിത്രനെ ഗുരുതരമായ പരുക്കുകളോടെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലേക്ക് ദർശനത്തിന് രണ്ടുസൃഹൃത്തുക്കളോടൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്.
മുൻപ്രവാസിയായ പവിത്രൻ ഗൾഫ് റിട്ടേൺസ് വെൽഫെയർ അസോ.ഭാരവാഹിയാണ്. ഭാര്യ:ലൈന. മക്കൾ:വിപിൻ, നവീൻ.സഹോദരങ്ങൾ: അശോകൻ, ശ്രീലത, ഹീറ. പരേതയായ പുഷ്പ.മരുമക്കൾ:അനുഷ, ആദിത്യ.




