- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീപ്പിടിച്ച് പരുക്കേറ്റ കാൽനടയാത്രികൻ ചികിത്സയ്ക്കിടെ മരിച്ചു; മരണ്മടഞ്ഞത് പന്ന്യക്കണ്ടി സ്വദേശി പി.പി റാസിഖ്
മയ്യിൽ: കൊളച്ചേരി മുക്ക് പാടിച്ചാൽ നോബിൾ ക്രഷകറിക്ക് മുൻപിൽ നിയന്ത്രണം വിട്ട ബെലോറോ ജപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ മരണമടഞ്ഞു. കമ്പിൽ പന്ന്യക്കണ്ടി സ്വദേശി പി.പി റാസിഖാ(40)ണ് മരണമടഞ്ഞത്. കഴിഞ്ഞ 16നായിരുന്നു അപകടം.
ക്രഷറിയിൽ വണ്ടി പാർക്ക് ചെയതതിനു ശേഷം കൊളച്ചേരി മുക്ക് ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന റാസിഖിനെ ബൊലേറോ ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് നില ഗുരുതരമായതിനെ തുടർന്ന് മരണമടഞ്ഞത്. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് റസീൻ, മുഹമ്മദ് റൈഹാൻ, ഇസാൻ.
Next Story




