- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു; കണ്ണൂർ ഉളിയിൽ കുന്നിൻ കീഴിൽ മരണമടഞ്ഞത് 32 കാരനായ ഷിബിൻ
കണ്ണൂർ: ഉളിയിൽ കുന്നിൻ കീഴിൽ നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു. മട്ടന്നൂർ കീച്ചേരിയിലെ ഷൈനി നിവാസിൽ ഷിബിൻ കുമാർ (32) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന പുന്നാട് സ്വദേശി ഷിനോജിനെ പരിക്കുകളോടെ മട്ടന്നൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്‌ച്ച രാത്രി 8.45 ഓടെയാണ് അപകടം. ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് റോഡിൽ നിന്ന് തെന്നി മറിയുകയും ബൈക്കിലുണ്ടായിരുന്ന ഒരാൾ റോഡിനരിലേക്കും ഷിബിൻ കുമാർ ബൈക്കുൾപ്പടെ റോഡിലേക്കും തെറിക്കുകയായിരുന്നു. ഇതേ സമയം ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡിലുള്ള ബൈക്കിൽ തട്ടി കുറച്ചു ദൂരം ബൈക്കുമായി നീങ്ങിയതായും ദൃക്‌സാക്ഷികൾ പറയുന്നു. സാരമായി പരിക്കേറ്റ ഷിബിനെ മട്ടന്നൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
ഗോവിന്ദൻ - ലളിത ദമ്പതികളുടെ മകനാണ് ഷിബിൻ. ഭാര്യ: ഷീന. ഏകമകൾ: ധ്വനി. സഹോദരങ്ങൾ: ഷിനോജ്, ഷൈനി.




