തലശ്ശേരി : മാടപ്പീടിക പള്ളിക്കു സമീപം കാറപകടത്തിൽ കൊളവല്ലൂർ ഹൈസ്‌കൂളിലെ റിട്ട. അദ്ധ്യാപിക മരണമടഞ്ഞു. ചൊക്ലി രജിസ്റ്റർ ഓഫീസിനു സമീപം സദ്മയിൽ സത്യഭായ് ( 78) ആണ് മരിച്ചത്. തലശ്ശേരി ഭാഗത്തു നിന്നും ചൊക്ലി ഭാഗത്തേക്കു വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് ഇന്ന് വൈകിട്ട് 3.30 ഓടെമാടപ്പീടിക പള്ളിക്കു സമീപം മതിലിലിടിച്ച് അപകടത്തിൽ പെട്ടത്.

കാർ ഓടിച്ചിരുന്ന ചൊക്ളി രാമവിലാസം ഹൈ സ്‌കൂൾ റിട്ട. അദ്ധ്യാപകൻ ഭർത്താവ് മനോഹരനും പരിക്കേറ്റിട്ടുണ്ട്. മക്കൾ ഷറി (ദന്ത ഡോക്ടർ ബാംഗ്ലൂർ ), ഷാജ് മനോഹർ (സോഫ്റ്റ് വെയർ എഞ്ചിനിയർ യു. കെ). സഹോദരങ്ങൾ ശ്രീധരൻ (റിട്ട.എഞ്ചിനിയർ കോഴിക്കോട്)സുരേഷ്, വിജയകുമാരി (റിട്ട. ടീച്ചർ ഭാഷ പോഷിണി എൽ. പി. സ്‌കൂൾ പൊയിലൂർ ) സൗദാമിനി, കനകവല്ലി, (റിട്ട. ടീച്ചർ ഭാഷ പോഷിണി എൽ. പി. സ്‌കൂൾ പൊയിലൂർ രത്നവല്ലി. പരേതരായ ബാലകൃഷ്ണൻ, സഹദേവൻ, ബസുമതി.