- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെ ദേശീയപാതയിലൂടെ ദിശ തെറ്റി എത്തിയ കാറിടിച്ച് ബൈക്ക് ആകാശത്തിലൂടെ പറന്നു; മറ്റൊരു കാർ യാത്രക്കാരൻ കൊല്ലപ്പെട്ടു; ദാരുണ അപകടത്തിന്റെ വീഡിയോ പുറത്ത്
മണിക്കൂറിൽ 70 മൈൽ വേഗതയിൽ യുകെ ദേശീയപാതയിലൂടെ ദിശ തെറ്റിയ കാറിടിച്ച് തെറിച്ച ബൈക്ക് ആകാശത്തിലൂടെ പറപറന്നു. ഈ അപകടത്തിന്റെ ഫലമായി മറ്റൊരു കാർ യാത്രക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. ദാരുണമായ ഈ അപകടത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സിംഗപ്പൂരിലെ മോട്ടോർവേയിലാണ് അപൂർവ അപകടം സംഭവിച്ചിരിക്കുന്നത്. കാറിടിച്ച് പറന്ന ബൈക്ക് യാത്രക്കാരി രക്ഷപ്പെട്ടുവെന്നതാണ് മറ്റൊരു അത്ഭുതകരമായ കാര്യം. സിംഗപ്പൂരിലെ ആയർ രാജാഹ് എക്സ്പ്രസ് വേയിലാണ് ഇന്നലെ രാവിലെ ഈ കൂട്ടിയിടി നടന്നിരിക്കുന്നത്. ഇവിടെ സിൽവർ മെർസിഡസ് കാറാണ് റോംഗ് വേയിൽ കുതിച്ചെത്തി ദുരന്തമുണ്ടാക്കിയിരിക്കുന്നത്. നിയന്ത്രണം തെറ്റിയായിരുന്നു കാറിന്റെ വരവ്. ബൈക്കിലെ യാത്രക്കാരി പറന്ന് അന്തരീക്ഷത്തിലേക്കുയർന്ന് തലയടിച്ചാണ് നിലത്ത് വീണത്. ഇവർക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പുരുഷനും രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ കുതിച്ച് വന്ന മെർസിഡസുമായി കൂട്ടിയിടിച്ച മറ്റൊരു കാറിലെ യാത്രക്കാരൻ കൊല്ലപ്പെടുകയായിരുന്നു. കൂട്ടിയിടിയെ തുടർന്ന് വൻ ശബ്ദം ഉയർന്നിരുന്നുവെന്നും അവശി
മണിക്കൂറിൽ 70 മൈൽ വേഗതയിൽ യുകെ ദേശീയപാതയിലൂടെ ദിശ തെറ്റിയ കാറിടിച്ച് തെറിച്ച ബൈക്ക് ആകാശത്തിലൂടെ പറപറന്നു. ഈ അപകടത്തിന്റെ ഫലമായി മറ്റൊരു കാർ യാത്രക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. ദാരുണമായ ഈ അപകടത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സിംഗപ്പൂരിലെ മോട്ടോർവേയിലാണ് അപൂർവ അപകടം സംഭവിച്ചിരിക്കുന്നത്. കാറിടിച്ച് പറന്ന ബൈക്ക് യാത്രക്കാരി രക്ഷപ്പെട്ടുവെന്നതാണ് മറ്റൊരു അത്ഭുതകരമായ കാര്യം. സിംഗപ്പൂരിലെ ആയർ രാജാഹ് എക്സ്പ്രസ് വേയിലാണ് ഇന്നലെ രാവിലെ ഈ കൂട്ടിയിടി നടന്നിരിക്കുന്നത്. ഇവിടെ സിൽവർ മെർസിഡസ് കാറാണ് റോംഗ് വേയിൽ കുതിച്ചെത്തി ദുരന്തമുണ്ടാക്കിയിരിക്കുന്നത്.
നിയന്ത്രണം തെറ്റിയായിരുന്നു കാറിന്റെ വരവ്. ബൈക്കിലെ യാത്രക്കാരി പറന്ന് അന്തരീക്ഷത്തിലേക്കുയർന്ന് തലയടിച്ചാണ് നിലത്ത് വീണത്. ഇവർക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പുരുഷനും രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ കുതിച്ച് വന്ന മെർസിഡസുമായി കൂട്ടിയിടിച്ച മറ്റൊരു കാറിലെ യാത്രക്കാരൻ കൊല്ലപ്പെടുകയായിരുന്നു. കൂട്ടിയിടിയെ തുടർന്ന് വൻ ശബ്ദം ഉയർന്നിരുന്നുവെന്നും അവശിഷ്ടങ്ങൾ അന്തരീക്ഷത്തിൽ പറന്നിരുന്നുവെന്നുമാണ് ഇതിന് സാക്ഷിയായ ടാക്സി ഡ്രൈവർ ലിം വീ ടെക്ക് വെളിപ്പെടുത്തുന്നത്. മെർസിഡസ് റോംഗ് വേയിൽ വരുന്നത് കണ്ട് താൻ കാർ ഇടത്തോട്ട് വെട്ടിച്ച് സുരക്ഷിതമായി നിർത്തുകയായിരുന്നുവെന്നാണീ ടാക്സി ഡ്രൈവർ പറയുന്നത്. കൂട്ടിയിടിയെ തുടർന്ന് മെർസിഡസിന്റെ എൻജിന് തീപിടിച്ചിരുന്നു. അത് പൊട്ടിത്തെറിക്കുമോയെന്ന് കാഴ്ചക്കാർ ഭയപ്പെടുകയും ചെയ്തിരുന്നു.
അപകടത്തിന് ശേഷം താൻ മെർസിഡസിന്റെ ഡ്രൈവറെ കണ്ടിരുന്നുവെന്നാണ് മോട്ടോറിസ്റ്റായ നുറൽ സൈദി വെളിപ്പെടുത്തുന്നത്. അപകടത്തിന് ശേഷം തന്റെ പ ിതാവ് ഞെട്ടിത്തരിച്ചിരിക്കുകയാണെന്നാണ് ആ സമയത്ത് ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന മകൻ പറഞ്ഞതെന്ന് നുറാൽ വിശദമാക്കുന്നു. അപകടത്തിൽ പെട്ട ബൈക്കിലുണ്ടായിരുന്ന പുരുഷനെയും സ്ത്രീയെയും ഉടൻ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു. അപകടത്തിൽ പെട്ട ദമ്പതികളായ രണ്ട് പേരെയും ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു. എന്നാൽ മരിച്ച 37കാരൻ കൂട്ടിയിടിയെ തുടർന്ന് കാറിന്റെ ഡ്രൈവറുടെ സീറ്റിൽ കുടുങ്ങി മരിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ മെർസിഡസിന്റെ ഡ്രൈവറായ 57കാരനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. മെർസിഡസ് ഡ്രൈവർ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അയാൾക്ക് അഞ്ച് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ട്.