- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2006 ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 52 കാരനെ തേടി പൊലീസ് വീട്ടിലെത്തിയപ്പോൾ അറിഞ്ഞത് മരണവിവരം; കുടുംബത്തെ ആശ്വസിപ്പിച്ച് പൊലീസ് മടങ്ങി
ഉപ്പള: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ 52 കാരനെ തേടിയാണ് ശ്രീകണ്ഠപുരം പ്രിൻസിപൽ എസ് ഐ സുബീഷ് മോനും എ എസ് ഐ പ്രേമരാജനും കാസർകോട്ടെത്തിയത്. 2006 ൽ കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ച പ്രതിയെ ഇത്തവണ എങ്ങനെയും പിടികൂടണം എന്നുറപ്പിച്ചാണ് പുറപ്പെട്ടത്.
പടന്നയിലെ ഒരു ഹോടെലിൽ ഇയാൾ ഉണ്ടാവുമെന്ന് സംശയിച്ച് എത്തിയപ്പോൾ പ്രതി ഇവിടെ ജോലി ചെയ്തിരുന്നതായി മനസിലാക്കാൻ സാധിച്ചു. എന്നാൽ കുറച്ചു ദിവസങ്ങളായി ജോലിക്ക് എത്താറില്ലന്നും ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കി. പ്രതിയുടെ വീട് ഉപ്പളയിലാണ് കണ്ടത്തിയ പൊലീസ് നേരെ വീട്ടിലേക്ക് വെച്ച് പിടിച്ചു. തുടർന്ന് വീട്ടിലെത്തിയ പൊലീസിന് പ്രതിയായിരുന്ന ആൾ മരണപ്പെട്ടെന്ന വിവരം സങ്കടത്തോടെ വീട്ടുകാർ പൊലീസിനെ അറിയിച്ചു.
ഒടുവിൽ മരണപ്പെട്ട കാര്യവും ഉറപ്പുവരുത്തിയതിന് ശേഷം വീട്ടുകാരെയും സാന്ത്വനിപ്പിച്ചണ് പൊലീസ് മടങ്ങിയത്. മരണപ്പെട്ടതായുള്ള റിപോർട് കോടതിയിലും പൊലീസ് സമർപിച്ചു. ശ്രീകണ്ഠപുരത്തും വളപ്പട്ടണത്തുമായി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു.

മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story