- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളി കാണാൻ പണിയെടുക്കുന്നിടത്ത് നോക്കീട്ട് നിന്നാൽ, അടി കിട്ടാണ് ചെയ്യുക; എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവനു ഭീഷണിയാണ്...നാദാപുരംകാരും സൂക്ഷിക്കണം: നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തി വീഡിയോ ഇട്ട പ്രതി അറസ്റ്റിൽ
കോഴിക്കോട്: നാദാപുരംകാരെയും എസ്ഐയെയും ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തയാൾ അറസ്റ്റിൽ. കണ്ണൂർ നാറാത്ത് സ്വദേശി എം ഷമീമാണ് പിടിയിലായത്. വീട് ആക്രമണക്കേസിലെ ക്വട്ടേഷൻ സംഘാംഗമാണ ഇയാൾ. കേസിൽ പ്രതി ആയതിന് തുടർന്നാണ് ഇയാൾ ഇൻസ്റ്റാഗ്രാമിൽ എസ്‌ഐക്ക് എതിരെ ഭീഷണി മുഴക്കി വീഡിയോ ഇട്ടത്.
'ഈ നാദാപുരംകാർക്ക് എന്നെ മനസ്സിലായിട്ടില്ലാന്ന് തോന്നുന്നു. കളി..പണിയെടുക്കുമ്പോഴൊന്നും കളി കാണാൻ പണിയെടുക്കുന്നിടത്ത് നിൽക്കേണ്ട. പണിയെടുക്കാൻ നിൽക്കുന്നിടത്ത് വന്ന് ആരാണ്ട് ഇങ്ങനെ നോക്കീട്ട് നിന്നാൽ, അടി കിട്ടാണ് ചെയ്യുക. അപ്പോ ..അതിന് തന്നെയാണ് തന്നത് കേട്ടോ. ഞാൻ പണിയെടുക്കുന്നത് നോക്കീട്ടാ നിൽക്കുന്നത് നിങ്ങൾ ഇപ്പോ? ബ്ലഡി ഫൂൾസ്, ഇഡിയറ്റ്‌സ്,
'എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം' എന്നും, ഷമീം വീഡിയോയിലെ ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്.
എസ്ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാദാപുരത്തെ വീടുകയറിയുള്ള ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം.
മറുനാടന് മലയാളി ബ്യൂറോ