- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോയ്ഫ്രണ്ടിനടുത്ത് നിന്നതിന്റെ പേരിൽ പരസ്യമായി ചാട്ടവാറിനടിച്ചപ്പോൾ വേദനകൊണ്ട് പിടയുന്ന യുവതിയുടെ ചിത്രങ്ങൾ വൈറലായി; ഇന്തോനേഷ്യൻ പ്രവിശ്യയിലെ ശരിയത്ത് നിയമം കണ്ണു നിറയ്ക്കുന്നത് ഇങ്ങനെ
കാമുകനോട് ചേർന്നു നിന്നു എന്നതാണ് ഈ പെൺകുട്ടി ചെയ്ത കുറ്റം. ശരിയത്ത് നിയമം നിലനിൽക്കുന്ന ഇന്തോനേഷ്യൻ പ്രവിശ്യയിൽ അത് മാപ്പർഹിക്കാത്ത തെറ്റാണ്. ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തിന് മുന്നിൽനിന്ന് ചാട്ടവാറിന് അടിയേറ്റ് പുളയുന്ന യുവതിയുടെ ചിത്രങ്ങൾ വൈറലായപ്പോൾ, യുവതിയുടെ ആർത്തനാദം ശരിയത്ത് നിയമം ലോകത്തിന്റെ കണ്ണു നയ്ക്കുകയാണ്. ഇന്തോനേഷ്യയിലെ ബാന്ദ ആച്ചേ പ്രവിശ്യയിലാണ് സംഭവം. 23 തവണയാണ് യുവതിയുടെ പുറത്ത് ചാട്ടവാർ ആഞ്ഞുപതിച്ചത്. ഓരോ തവണ ചാട്ടയടി കൊള്ളുമ്പോഴും അവർ അലറിക്കരയുന്നു. പൊട്ടിച്ചിരിച്ചും കൈയടിച്ചും കൂക്കിവിളിച്ചും അതാസ്വദിക്കുകയാണ് മറ്റുള്ളവർ. ഇന്തോനേഷ്യയിൽ ശരിയത്ത് നിയമം കർശനമാക്കിയിട്ടുള്ള ഏക പ്രവിശ്യയാണ് ആച്ചെ. അവിവാഹിതരായ സ്ത്രീ പുരുഷന്മാർ അടുത്തുപെരുമാറുന്നത് ഇവിടെ വിലക്കപ്പെട്ട കുറ്റമാണ്. സ്വവർഗാനുരാഗവും ചൂതാട്ടവും മദ്യപാനവുമൊക്കെ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്. തിങ്കളാഴ്ച ആച്ചേയിലെ പ്രധാന പള്ളിക്ക് മുന്നിൽ ശിക്ഷ നേരിട്ടത് 13 പേരാണ്. ഇതിൽ ആറ് കാമുകി-കാമുകന്മാരും ഉൾപ്പെടും. 21
കാമുകനോട് ചേർന്നു നിന്നു എന്നതാണ് ഈ പെൺകുട്ടി ചെയ്ത കുറ്റം. ശരിയത്ത് നിയമം നിലനിൽക്കുന്ന ഇന്തോനേഷ്യൻ പ്രവിശ്യയിൽ അത് മാപ്പർഹിക്കാത്ത തെറ്റാണ്. ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തിന് മുന്നിൽനിന്ന് ചാട്ടവാറിന് അടിയേറ്റ് പുളയുന്ന യുവതിയുടെ ചിത്രങ്ങൾ വൈറലായപ്പോൾ, യുവതിയുടെ ആർത്തനാദം ശരിയത്ത് നിയമം ലോകത്തിന്റെ കണ്ണു നയ്ക്കുകയാണ്.
ഇന്തോനേഷ്യയിലെ ബാന്ദ ആച്ചേ പ്രവിശ്യയിലാണ് സംഭവം. 23 തവണയാണ് യുവതിയുടെ പുറത്ത് ചാട്ടവാർ ആഞ്ഞുപതിച്ചത്. ഓരോ തവണ ചാട്ടയടി കൊള്ളുമ്പോഴും അവർ അലറിക്കരയുന്നു. പൊട്ടിച്ചിരിച്ചും കൈയടിച്ചും കൂക്കിവിളിച്ചും അതാസ്വദിക്കുകയാണ് മറ്റുള്ളവർ.
ഇന്തോനേഷ്യയിൽ ശരിയത്ത് നിയമം കർശനമാക്കിയിട്ടുള്ള ഏക പ്രവിശ്യയാണ് ആച്ചെ. അവിവാഹിതരായ സ്ത്രീ പുരുഷന്മാർ അടുത്തുപെരുമാറുന്നത് ഇവിടെ വിലക്കപ്പെട്ട കുറ്റമാണ്. സ്വവർഗാനുരാഗവും ചൂതാട്ടവും മദ്യപാനവുമൊക്കെ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്.
തിങ്കളാഴ്ച ആച്ചേയിലെ പ്രധാന പള്ളിക്ക് മുന്നിൽ ശിക്ഷ നേരിട്ടത് 13 പേരാണ്. ഇതിൽ ആറ് കാമുകി-കാമുകന്മാരും ഉൾപ്പെടും. 21-നും 30-നും മധ്യേ പ്രായമുള്ളവരായിരുന്നു കുറ്റവാളികളെല്ലാവരും. അടുത്തുനിൽക്കുക, ചുംബിക്കുക, ആലിംഗനം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവരിൽ ആരോപിച്ചിരുന്നത്. ഒരാളെ സ്വവർഗാനുരാഗത്തിന്റെ പേരിലും ശിക്ഷിച്ചു.
കുറ്റം ചെയ്തതിന് പിടിക്കപ്പെട്ട യുവതികളിലൊരാൾ ഗർഭിണിയായിരുന്നതിനാൽ തൽക്കാലം രക്ഷപ്പെട്ടു. എന്നാൽ, പ്രസവത്തിനുശേഷം ചാട്ടയടി കൊള്ളേണ്ടിവരുമെന്ന് ശരിയത്ത് കോടതി വിധിച്ചിട്ടുണ്ട്.