- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുമാസം ഗർഭിണിയായ ഭാര്യയുടെ ഒഴിവിൽ ശിഷ്യയെ തട്ടിക്കൊണ്ടു പോയി ഒളിവിൽ താമസിപ്പിച്ചു; ഇരട്ടക്കുട്ടികളിലൊന്ന് ചാപിള്ളയാണെന്ന് അറിഞ്ഞിട്ടും വീട്ടിൽ മടങ്ങിപോയില്ല; ഇരുപത്തിയേഴുകാരിയുടെ ബന്ധുക്കളുടെ പരാതിയൽ മുൻ അദ്ധ്യാപകൻ അറസ്റ്റിൽ
പത്തനംതിട്ട: ഗർഭിണിയായ ഭാര്യയുടെ ഒഴിവിലേക്ക് ശിഷ്യയെ ക്ഷണിച്ചു കൊണ്ടുപോയി ഒരു മാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയിന്മേൽ മുൻ അദ്ധ്യാപകൻ അറസ്റ്റിൽ. ഗർഭിണിയായ ഭാര്യയുടെ വയറ്റിലുള്ള ഇരട്ടക്കുട്ടികളിൽ ഒന്നു മരിച്ചുകിടക്കുകയാണെന്ന് അറിഞ്ഞിട്ടും മനസലിയാതെ ശിഷ്യക്കൊപ്പം കഴിയുകയും ഒടുവിൽ പൊലീസ് ഒളിത്താവളം കണ്ട
പത്തനംതിട്ട: ഗർഭിണിയായ ഭാര്യയുടെ ഒഴിവിലേക്ക് ശിഷ്യയെ ക്ഷണിച്ചു കൊണ്ടുപോയി ഒരു മാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയിന്മേൽ മുൻ അദ്ധ്യാപകൻ അറസ്റ്റിൽ.
ഗർഭിണിയായ ഭാര്യയുടെ വയറ്റിലുള്ള ഇരട്ടക്കുട്ടികളിൽ ഒന്നു മരിച്ചുകിടക്കുകയാണെന്ന് അറിഞ്ഞിട്ടും മനസലിയാതെ ശിഷ്യക്കൊപ്പം കഴിയുകയും ഒടുവിൽ പൊലീസ് ഒളിത്താവളം കണ്ടെത്തിയെന്നറിഞ്ഞപ്പോൾ മുങ്ങാനുള്ള ശ്രമത്തിനിടെ പിടിവീഴുകയുമായിരുന്നു. കാതോലിക്കേറ്റ് കോളജിൽ 2010-12 കാലഘട്ടത്തിൽ താൽകാലിക അദ്ധ്യാപകനായിരുന്ന ചന്ദനപ്പള്ളി സ്വദേശി അച്ചു ടി. തോമസിനെ(30)യാണ് തിരുവനന്തപുരത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
കൊടുന്തറ സ്വദേശിയായ ഇരുപത്തേഴുകാരിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് നടപടി. തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ചു, ബലാത്സംഗം എന്നീ കുറ്റം ചുമത്തി അച്ചുവിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 16 മുതലാണ് യുവതിയെ കാണാതായത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അനേ്വഷണത്തെ തുടർന്നാണ് യുവതിയെ കണ്ടെത്തിയത്. കാണാതായ ദിവസം മുതൽ യുവതിയുടെ മൊബൈൽഫോണും ഓഫായിരുന്നു. ഇതിനുമുൻപ് ഈ ഫോണിലേക്ക് വന്നിട്ടുള്ളതും പുറത്തേക്കുപോയിട്ടുള്ളതുമായ കോളുകളുടെ ലിസ്റ്റ് പരിശോധിച്ചപ്പോൾ ഒരു നമ്പരിൽനിന്ന് നിരവധി വിളികൾ വരികയും തിരിച്ച് ആ നമ്പരിലേക്ക് വിളിക്കുകയും ചെയ്തിട്ടുള്ളതായി പൊലീസ് മനസിലാക്കി. കാണാതായ യുവതിയുടെ കൂട്ടുകാരിയുടെ പേരിലുള്ളതായിരുന്നു ഈ നമ്പർ.
പൊലീസ് കൂട്ടുകാരിയെ ചോദ്യം ചെയ്തപ്പോൾ തന്റെ പേരിലുള്ള നമ്പർ മുൻപ് തങ്ങളെ കോളജിൽ പഠിപ്പിച്ചിട്ടുള്ള അച്ചുവാണ് ഉപയോഗിക്കുന്നത് എന്നു പറഞ്ഞു. ബി.എ. ഇംഗ്ലീഷിന് കാതോലിക്കറ്റ് കോളജിൽ പഠിക്കുന്ന കാലത്താണ് യുവതി അച്ചുവുമായി അടുപ്പത്തിലായത്. യുവതിയുമായി ബന്ധപ്പെടുന്നതിന് വേണ്ടി മാത്രമാണ് കൂട്ടുകാരിയുടെ പേരിൽ സിം കാർഡ് എടുത്തിരുന്നത്. ഈ വിവരം മനസിലാക്കിയ പൊലീസ് അച്ചുവിനെ തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ 16 ന് യുവതിയുമായി പോയ അച്ചു പന്തളത്തുള്ള മറ്റൊരു വനിതാ സുഹൃത്തായ ലക്ഷ്മിയുടെ വീട്ടിലാണ് താവളം കണ്ടെത്തിയത്. ഭർത്താവ് വിദേശത്തായ ലക്ഷ്മിയുടെ കൂടെ യുവതിയെ താമസിപ്പിച്ചു. താൻ സുദർശന മിലിട്ടറി ഇന്റലിജൻസ് എന്ന പേരിൽ ഒരു റിക്രൂട്ടിങ് ഏജൻസി നടത്തുന്നുണ്ടെന്നും അവിടേക്ക് ഇന്റർവ്യൂവിനായി കൊണ്ടു വന്നതാണ് യുവതിയെ എന്നുമാണ് അച്ചു തന്നെ ധരിപ്പിച്ചിരുന്നതെന്ന് ലക്ഷ്മി പൊലീസിനോട് പറഞ്ഞു.
കാതോലിക്കേറ്റ് കോളജിൽ താൽകാലിക ജോലി ഉപേക്ഷിച്ച ശേഷം തെങ്കാശിയിൽ 12 ഏക്കർ സ്ഥലം വാങ്ങി അവിടെ പോൾട്രി ഫാം നടത്തുകയായിരുന്നു അച്ചുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇതും നഷ്ടത്തിലായപ്പോൾ കോഴിവളർത്തിൽ അവസാനിപ്പിച്ച ശേഷം കാലിവളർത്തൽ തുടങ്ങി. ഇതിനിടെയാണ് ഇയാൾ വിവാഹം കഴിച്ചത്. കസ്റ്റഡിയിൽ എടുത്ത യുവതിയെ പൊലീസ് വൈദ്യപരിശോധന നടത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. വിവരമറിഞ്ഞ് ഇയാളുടെ ഭാര്യ അബോധാവസ്ഥയിലാണെന്ന് പറയുന്നു.