- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശിന്റെ കാര്യം ഭാവിയും ഭൂതവും നോക്കി ജനങ്ങൾ തീരുമാനിക്കും; സ്വരാജിനെതിരായി തന്റെ പേരുപരാമർശിക്കുന്നത് കോൺഗ്രസിന്റെ വിലകുറഞ്ഞ രാഷ്ട്രീയതന്ത്രം; ജോസ് തെറ്റയിലിനെ കുറിച്ച് പഠിച്ചിട്ട് പറയാം; നിലപാട് വിശദീകരിച്ച് അച്യുതാനന്ദൻ
തിരുവനന്തപുരം: ഇടതുപക്ഷ സ്ഥാനാർത്ഥികളായ കെബി ഗണേശ് കുമാർ, എം സ്വരാജ് എന്നിവരോടുള്ള നിലപാട് വിശദീകരിച്ച് വി എസ് അച്യുതാനന്ദൻ. അങ്കമാലിയിൽ ജനതാദൾ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ജോസ് തെറ്റയലിനെ കുറിച്ചും വ്യക്തമായ അഭിപ്രായം വിഎസിനുണ്ട്. മൂന്ന് പേരേയും കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് വി എസ് പ്രതികരിച്ചത് ഇങ്ങനെയാണ്. ഡിവൈഎഫ്‌ഐ നേതാവും തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം.സ്വരാജുമായി തനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ല. സ്വരാജിനെതിരായി തന്റെ പേരുപരാമർശിക്കുന്നത് കോൺഗ്രസിന്റെ വിലകുറഞ്ഞ രാഷ്ട്രീയതന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് തെറ്റയിലിന്റെ കാര്യത്തിൽ തെളിവുനോക്കി പ്രതികരിക്കാം. കെ.ബി.ഗണേശ് കുമാറിന്റെ കാര്യത്തിൽ ഭൂതവും ഭാവിയും നോക്കി ജനം തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേർത്തു. അഴിമതി കാര്യത്തിൽ താൻ വിട്ടുവീഴ്ചയ്ക്കില്ല. അഴിമതിക്കാർക്കെതിരെ സുപ്രീം കോടതി വരെ പോയി പോരാട്ടം നടത്തിയിട്ടുള്ളയാളാണ് താൻ. യു.ഡി.എഫിനെ ആകെ കുഴയ്ക്കുന്നതാണല്ലോ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ത
തിരുവനന്തപുരം: ഇടതുപക്ഷ സ്ഥാനാർത്ഥികളായ കെബി ഗണേശ് കുമാർ, എം സ്വരാജ് എന്നിവരോടുള്ള നിലപാട് വിശദീകരിച്ച് വി എസ് അച്യുതാനന്ദൻ. അങ്കമാലിയിൽ ജനതാദൾ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ജോസ് തെറ്റയലിനെ കുറിച്ചും വ്യക്തമായ അഭിപ്രായം വിഎസിനുണ്ട്. മൂന്ന് പേരേയും കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് വി എസ് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഡിവൈഎഫ്‌ഐ നേതാവും തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം.സ്വരാജുമായി തനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ല. സ്വരാജിനെതിരായി തന്റെ പേരുപരാമർശിക്കുന്നത് കോൺഗ്രസിന്റെ വിലകുറഞ്ഞ രാഷ്ട്രീയതന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് തെറ്റയിലിന്റെ കാര്യത്തിൽ തെളിവുനോക്കി പ്രതികരിക്കാം. കെ.ബി.ഗണേശ് കുമാറിന്റെ കാര്യത്തിൽ ഭൂതവും ഭാവിയും നോക്കി ജനം തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേർത്തു.
അഴിമതി കാര്യത്തിൽ താൻ വിട്ടുവീഴ്ചയ്ക്കില്ല. അഴിമതിക്കാർക്കെതിരെ സുപ്രീം കോടതി വരെ പോയി പോരാട്ടം നടത്തിയിട്ടുള്ളയാളാണ് താൻ. യു.ഡി.എഫിനെ ആകെ കുഴയ്ക്കുന്നതാണല്ലോ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കം. എ.ഐ.സി.സി നേതാക്കളെ അടക്കം ഉമ്മൻ ചാണ്ടി ഭീഷണിപ്പെടുത്തുകയും സുധീരന് മറ്റൊരു നിലപാട് സ്വീകരിക്കേണ്ടിവന്നതും മാദ്ധ്യമങ്ങളിൽ വന്നതാണ്. തന്റെ നിലപാടിന് വേണ്ടി പല തരത്തിലുള്ള ഭീഷണികളും മറ്റും മുൻപ് എടുത്തിട്ടുള്ളയാണ് ഉമ്മൻ ചാണ്ടി.
ഇത്തരം ഭീഷണികളൊന്നും തെരഞ്ഞെടുപ്പിൽ വിലപ്പോകില്ലെന്നും വി എസ് കൂട്ടിച്ചേർത്തു.