- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധവിമാനം തകരുന്നതിനു മുൻപ് ഇരു പൈലറ്റുമാർക്കും ഇജക്ഷൻ നടത്തി പുറത്തേക്കു ചാടാനായില്ലെന്നു സ്ഥിരീകരിച്ച് വ്യോമസേന; മലയാളി പൈലറ്റ് ഫ്‌ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവും സ്‌ക്വാഡ്രൻ ലീഡർ പങ്കജും മരിച്ചെന്ന് സ്ഥിരീകരണം
ഗുവാഹത്തി: അരുണാചൽ പ്രദേശിൽ തകർന്നുവീണ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ മരിച്ചതായി വ്യാമസേനയുടെ സ്ഥിരീകരണം. മലയാളി പൈലറ്റ് ഫ്‌ലൈറ്റ് ലഫ്റ്റനന്റ് എസ്. അച്ചുദേവും സ്‌ക്വാഡ്രൻ ലീഡർ ഡി. പങ്കജുമാണ് അപകടത്തിൽപ്പെട്ടത്. ഫ്‌ലൈറ്റ് ഡേറ്റാ റെക്കോർഡറിലെ വിവരങ്ങൾ വിലയിരുത്തിയും വിമാന അവശിഷ്ടങ്ങൾ പരിശോധിച്ചുമാണു സേന ഈ നിഗമനത്തിലെത്തിയത്. കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർക്കുളം മേലെതാന്നിക്കാട്ട് വി.പി സഹദേവന്റേയും ജയശ്രീയുടേയും മകനാണ് അച്ചുദേവ്. ഐഎസ്ആർഒയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥാനണ് സഹദേവൻ. മെയ് 23ന് രാവിലെ പത്തരയോടെയാണ് വിമാനം ചൈനാ അതിർത്തിക്കടുത്ത് കാണാതായത്. അരുണാചലിലെ തേജ്പൂർ എയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം 60 കിലോമീറ്റർ അകലെ തകർന്നുവീഴുകയായിരുന്നു.വിമാനം കണ്ടെത്താൻ വ്യോമസേനയുടേയും കരസേനയുടേയും സംഘങ്ങൾ ഒരാഴ്ചയായി ശ്രമിച്ചുവരികയായിരുന്നു. വ്യാഴാഴ്ച വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സും കണ്ടെത്തിയിരുന്നു. വിമാനം തകരുന്നതിനു മുൻപ് ഇരു പൈലറ്റുമാർക്കും ഇജക്ഷൻ നടത്തി പുറത്തേക്കു ചാടാനായില
ഗുവാഹത്തി: അരുണാചൽ പ്രദേശിൽ തകർന്നുവീണ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ മരിച്ചതായി വ്യാമസേനയുടെ സ്ഥിരീകരണം. മലയാളി പൈലറ്റ് ഫ്‌ലൈറ്റ് ലഫ്റ്റനന്റ് എസ്. അച്ചുദേവും സ്‌ക്വാഡ്രൻ ലീഡർ ഡി. പങ്കജുമാണ് അപകടത്തിൽപ്പെട്ടത്. ഫ്‌ലൈറ്റ് ഡേറ്റാ റെക്കോർഡറിലെ വിവരങ്ങൾ വിലയിരുത്തിയും വിമാന അവശിഷ്ടങ്ങൾ പരിശോധിച്ചുമാണു സേന ഈ നിഗമനത്തിലെത്തിയത്.
കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർക്കുളം മേലെതാന്നിക്കാട്ട് വി.പി സഹദേവന്റേയും ജയശ്രീയുടേയും മകനാണ് അച്ചുദേവ്. ഐഎസ്ആർഒയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥാനണ് സഹദേവൻ. മെയ് 23ന് രാവിലെ പത്തരയോടെയാണ് വിമാനം ചൈനാ അതിർത്തിക്കടുത്ത് കാണാതായത്. അരുണാചലിലെ തേജ്പൂർ എയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം 60 കിലോമീറ്റർ അകലെ തകർന്നുവീഴുകയായിരുന്നു.വിമാനം കണ്ടെത്താൻ വ്യോമസേനയുടേയും കരസേനയുടേയും സംഘങ്ങൾ ഒരാഴ്ചയായി ശ്രമിച്ചുവരികയായിരുന്നു. വ്യാഴാഴ്ച വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സും കണ്ടെത്തിയിരുന്നു.
വിമാനം തകരുന്നതിനു മുൻപ് ഇരു പൈലറ്റുമാർക്കും ഇജക്ഷൻ നടത്തി പുറത്തേക്കു ചാടാനായില്ലെന്നു വ്യക്തമാക്കി വ്യോമസേന രാത്രി ബുധൻ വൈകി പത്രക്കുറിപ്പിറക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ മെയ് 26ന്, വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം രക്തംപുരണ്ട ഷൂസും പഴ്സും പാതി കത്തിക്കരിഞ്ഞ പാൻ കാർഡും കണ്ടെത്തിയിരുന്നു. അച്ചുദേവിന്റെ പഴ്സും പാൻ കാർഡുമാണു കണ്ടെടുത്തത്. സഹപൈലറ്റിന്റെ രക്തക്കറയുള്ള ഷൂസും കണ്ടെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച അസമിലെ തേസ്പൂരിലെ വ്യോമത്താവളത്തിൽനിന്നു പരിശീലനപ്പറക്കൽ നടത്തുകയായിരുന്നു സുഖോയ് യുദ്ധവിമാനം. പകൽ 10.30ന് പറന്നുയർന്ന വിമാനവുമായുള്ള റഡാർ ബന്ധം 11.10ന് നഷ്ടപ്പെടുകയായിരുന്നു. റഷ്യൻ നിർമ്മിത സുഖോയ് വിമാനം തേസ്പൂരിന് 60 കിലോമീറ്റർ അകലെ അസം-അരുണാചൽ അതിർത്തിയിലെ കൊടുംവനത്തിൽ തകർന്നു വീഴുകയായിരുന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക്‌ബോക്സും കണ്ടെത്തിയതാണ് നിർണായകമായത്. ചെങ്കുത്തായ മലയിൽ നാലു ദിവസത്തിനു ശേഷമാണു സൈന്യത്തിന് എത്തിപ്പെടാൻ കഴിഞ്ഞത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരുന്നു.