- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിഡ് ആക്രമണത്തിന് ഇരയായെങ്കിലും ചികിത്സയ്‌ക്കൊടുവിൽ പഴയരൂപം വീണ്ടെടുത്ത് കവിത; ആരും വിവാഹം കഴിക്കരുതെന്ന അക്രമിയുടെ ആഗ്രഹം തകർത്ത് കവിതയെ ജീവിതത്തിൽ ഒപ്പം കൂട്ടി നിതീഷ്; ഇനി ലക്ഷ്യം സ്ത്രീകളുടെ അവകാശ പോരാട്ടങ്ങൾ പിന്തുണ നൽകൽ
ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്‌ക്കൊടുവിൽ പഴയരൂപം വീണ്ടെടുക്കുകയും വിവാഹിതയായകുകയും ചെയ്തു. ലക്‌നൗവിലെ സ്വദേശി കവിത ബറൂനിക്ക് കാമുകൻ ആയിരുന്ന നിതീഷ് വർമ്മയാണ് വരണമാല്യം ചാർത്തിയത്. പ്രണയം നിരസിച്ചതിന്റെ പേരിൽ അയൽവാസിയായ യുവാവിൽനിന്നാണ് 2012-ൽ കവിതയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മുഖത്തിന്റെ ഒരു വശം, ചെവി, തോൾ എന്നിവ ഉരുകിപ്പോകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ അഞ്ചുവർഷത്തോളം നീണ്ടുനിന്ന ചികിത്സകൾക്കും ശസ്ത്രക്രിയയ്ക്കും ഒടുവിലാണ് പഴയരൂപം കവിതയ്ക്ക് വീണ്ടെടുക്കാനായത്. ആശുപത്രിവാസകാലത്തും കവിതയ്ക്ക് എല്ലാ പിന്തുണയും നൽകി നിതീഷും ഒപ്പമുണ്ടായിരുന്നു. അക്രമിയെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള പോരാട്ടത്തിനും നിതീഷ് ഊർജം പകർന്നു. സ്വന്തം വീട്ടുകാർ പോലും നൽകാത്ത പിന്തുണയാണ് നിതീഷ് നൽകിയതെന്ന് കവിത പറയുന്നു. ജീവിതത്തിൽ കൂട്ടായി നിതീഷ് എത്തിയതോടെ തന്നെ ആരും കല്യാണം കഴിക്കരുതെന്ന അക്രമിയുടെ ആഗ്രഹം നടക്കാതെ പോയെന്നും കവിത പറയുന്നു.
ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്‌ക്കൊടുവിൽ പഴയരൂപം വീണ്ടെടുക്കുകയും വിവാഹിതയായകുകയും ചെയ്തു. ലക്‌നൗവിലെ സ്വദേശി കവിത ബറൂനിക്ക് കാമുകൻ ആയിരുന്ന നിതീഷ് വർമ്മയാണ് വരണമാല്യം ചാർത്തിയത്.
പ്രണയം നിരസിച്ചതിന്റെ പേരിൽ അയൽവാസിയായ യുവാവിൽനിന്നാണ് 2012-ൽ കവിതയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മുഖത്തിന്റെ ഒരു വശം, ചെവി, തോൾ എന്നിവ ഉരുകിപ്പോകുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ അഞ്ചുവർഷത്തോളം നീണ്ടുനിന്ന ചികിത്സകൾക്കും ശസ്ത്രക്രിയയ്ക്കും ഒടുവിലാണ് പഴയരൂപം കവിതയ്ക്ക് വീണ്ടെടുക്കാനായത്. ആശുപത്രിവാസകാലത്തും കവിതയ്ക്ക് എല്ലാ പിന്തുണയും നൽകി നിതീഷും ഒപ്പമുണ്ടായിരുന്നു. അക്രമിയെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള പോരാട്ടത്തിനും നിതീഷ് ഊർജം പകർന്നു.
സ്വന്തം വീട്ടുകാർ പോലും നൽകാത്ത പിന്തുണയാണ് നിതീഷ് നൽകിയതെന്ന് കവിത പറയുന്നു.
ജീവിതത്തിൽ കൂട്ടായി നിതീഷ് എത്തിയതോടെ തന്നെ ആരും കല്യാണം കഴിക്കരുതെന്ന അക്രമിയുടെ ആഗ്രഹം നടക്കാതെ പോയെന്നും കവിത പറയുന്നു.