- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ചെമ്പേരി ടൗൺ സർക്കിളിലെ അശാസ്ത്രീയ പാർക്കിങ് ഒരു വീട്ടമ്മയുടെ ജീവനെടുത്തു; ജോലിക്ക് പോകാനിറങ്ങിയ സ്ത്രീയെ പിന്നിലൂടെ വന്ന ബസ് ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്; ഇടിച്ചിട്ട യുവതിയുടെ ദേഹത്തുകൂടെ കെഎസ്ആർടിസിയുടെ പിൻചക്രങ്ങൾ കയറി ദാരുണമരണം
കണ്ണൂർ: കണ്ണൂരിൽ ചെമ്പേരി ടൗൺ സർക്കിളിന് സമീപത്തുവച്ച് കെഎസ്ആർടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. പയറ്റുചാൽ തയ്യിൽ ഷണ്മുഖന്റെ ഭാര്യ ഓമന (46) ആണ് മരിച്ചത്. നിർത്തിയിട്ട ബസ്സിന് സമീപത്തുകൂടി നടക്കവെ പിന്നിലൂടെ വന്ന ബസ് ഓമനയെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. ബസ് ചക്രങ്ങൾ കയറി അതീവ ഗുരുതരാവസ്ഥയിലായ ഓമനയെ ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു. മക്കൊള്ളിൽ കൊച്ചുകുട്ടൻ- പരേതയായ നാരായണി ദമ്പതികളുടെ മകളാണ്. എരുവേശ്ശിയിലേക്ക് ജോലിക്കായി പോകുന്നതിനായി ചെമ്പേരി ടൗണിൽ എത്തിയതായിരുന്നു ഓമന. ഇന്നു രാവിലെ എട്ടുമണിയോടെയാണ് അപകടം. പുലിക്കുരുമ്പയിൽ നിന്ന് എത്തിയ കെഎസ്ആർടിസി ബസ് പിന്നിലൂടെ വന്നത് ഓമന കണ്ടില്ല. നിർത്തിയിട്ട സ്വകാര്യ ബസ്സിന്റെ മറവിലൂടെയാണ് കെഎസ്ആർടിസിയും എത്തുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ബസ് ഇടിച്ചുവീഴ്‌ത്തിയതിന് പിന്നാലെ പിന്നിലെ ടയർ ഓമനയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ടൗണിലെ അശാസ്ത്രീയമായ പാർക്കിങ് ആണ് അപകട കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ടൗൺ
കണ്ണൂർ: കണ്ണൂരിൽ ചെമ്പേരി ടൗൺ സർക്കിളിന് സമീപത്തുവച്ച് കെഎസ്ആർടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. പയറ്റുചാൽ തയ്യിൽ ഷണ്മുഖന്റെ ഭാര്യ ഓമന (46) ആണ് മരിച്ചത്. നിർത്തിയിട്ട ബസ്സിന് സമീപത്തുകൂടി നടക്കവെ പിന്നിലൂടെ വന്ന ബസ് ഓമനയെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. ബസ് ചക്രങ്ങൾ കയറി അതീവ ഗുരുതരാവസ്ഥയിലായ ഓമനയെ ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു. മക്കൊള്ളിൽ കൊച്ചുകുട്ടൻ- പരേതയായ നാരായണി ദമ്പതികളുടെ മകളാണ്.
എരുവേശ്ശിയിലേക്ക് ജോലിക്കായി പോകുന്നതിനായി ചെമ്പേരി ടൗണിൽ എത്തിയതായിരുന്നു ഓമന. ഇന്നു രാവിലെ എട്ടുമണിയോടെയാണ് അപകടം. പുലിക്കുരുമ്പയിൽ നിന്ന് എത്തിയ കെഎസ്ആർടിസി ബസ് പിന്നിലൂടെ വന്നത് ഓമന കണ്ടില്ല. നിർത്തിയിട്ട സ്വകാര്യ ബസ്സിന്റെ മറവിലൂടെയാണ് കെഎസ്ആർടിസിയും എത്തുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ബസ് ഇടിച്ചുവീഴ്‌ത്തിയതിന് പിന്നാലെ പിന്നിലെ ടയർ ഓമനയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
ടൗണിലെ അശാസ്ത്രീയമായ പാർക്കിങ് ആണ് അപകട കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ടൗൺ സർക്കിളിന് ചുറ്റും ബസ്സുകൾ പാർക്കുചെയ്യുന്ന സ്ഥിതിയാണിപ്പോൾ. മറുവശത്തുനിന്നും വാഹനങ്ങൾ വരുന്നത് ഇതിനാൽ തന്നെ പെട്ടെന്ന് കാണാനും കഴിയില്ല. ഇതറിയാതെ റോഡിൽ കയറുന്ന യാത്രികരാണ് അപകടത്തിൽ പെടുന്നത്.
ശ്രീകണ്ഠാപുരം ആർട്‌സ് കോളേജിലെ പ്‌ളസ് ടു വിദ്യാർത്ഥി അനിത, ചെമ്പേരി നിർമലാ ഹയർ സെക്കൻഡറി സ്‌കൂൾ പ്‌ളസ് വൺ വിദ്യാർത്ഥി അജിത, വലിയ അരീക്കമല സ്‌കൂളിലെ നാലാംക്‌ളാസ് വിദ്യാർത്ഥിനി അഖില എന്നിവർ മക്കളാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
അപകടത്തിന്റെ ദൃശ്യം