തലശേരി: തലശേരിയിലെ മുൻ കായിക അദ്ധ്യാപകനും സ്പോർട്സ് ഓർഗനൈസറുമായ എ.സി.എം.അബ്ദുള്ള (88) നിര്യാതനായി.

കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറിയും കേരളത്തിലെ ആദ്യത്തെ സ്പോർട്സ് ഓർഗനൈസറുമായ എ സി എം അബ്ദുള്ള (ആബു മാഷ് ) തലശ്ശേരിയിലെ പ്രമുഖ കായിക കുടുംബമായ അച്ചാരത്ത് തറവാട് അംഗമാണ്. എ.സി.എം.അബ്ദുള്ള തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ കായിക അദ്ധ്യാപകനാണ്.

പരേതരായ സി.ഒ.ടി മക്കികേയിയുടേയും അച്ചാരത്ത് ആച്ചുമ്മയുടേയും മകനാണ്.

ഭാര്യ : എസ്.നഫീസ ബീവി

മക്കൾ:
ഡോ : സാഹിർ എൻ അബ്ദുള്ള
ഷിറാജ് എൻ അബ്ദുള്ള
ഡോ : ഷെറിൻ നസീർ

മരുമക്കൾ:
സബീന സാഹിർ
യാസ്മിൻ ഷിറാജ്
ഡോ : മുഹമ്മദ് നസീർ