- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പുകവലിയും മദ്യപാനവും ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിലുള്ളവർക്ക് കുറവ്; അമിതവണ്ണവും അനാരോഗ്യവും എസിടിയിൽ വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ട്
മെൽബൺ: ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിലുള്ളവർ പുകവലിക്കും മദ്യപാനത്തിനും അടിമകളെങ്കിലും അടിക്കടി തടിച്ചുവരുന്നുവെന്ന് റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ ഏറ്റവും കുറവ് പുകവലിയും മദ്യപാന ശീലവും കുറവ് രേഖപ്പെടുത്തുന്നത് എസിടിയിലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതേസമയം പൊണ്ണത്തടിയും അമിതവണ്ണവും മൂലം ഇവിടെയുള്ളവരുടെ ആരോഗ്യം
മെൽബൺ: ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിലുള്ളവർ പുകവലിക്കും മദ്യപാനത്തിനും അടിമകളെങ്കിലും അടിക്കടി തടിച്ചുവരുന്നുവെന്ന് റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ ഏറ്റവും കുറവ് പുകവലിയും മദ്യപാന ശീലവും കുറവ് രേഖപ്പെടുത്തുന്നത് എസിടിയിലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതേസമയം പൊണ്ണത്തടിയും അമിതവണ്ണവും മൂലം ഇവിടെയുള്ളവരുടെ ആരോഗ്യം മോശമാണെന്നാണ് റിപ്പോർട്ട്.
ഭക്ഷണപ്രിയരായ എസിടിക്കാർ വ്യായാമത്തിന് സമയം കണ്ടെത്തുന്നില്ലെന്നും ഇത് അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നും വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് 20,000 ആൾക്കാർക്കിടയിൽ നടത്തിയ സർവേയിലാണ് ഇവ തെളിഞ്ഞിരിക്കുന്നത്. പുകവലിയുടെ കാര്യത്തിൽ എസിടി നോർത്തേൺ ടെറിട്ടറിയെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്നാണ് സർവേ തെളിയിക്കുന്നത്. പ്രായപൂർത്തിയായവരിൽ 12.4 ശതമാനം പേർ മാത്രമാണ് ഇവിടെ പുകവലിക്ക് അടിമപ്പെട്ടിരിക്കുന്നത്. നോർത്തേൺ ടെറിട്ടറിയിലാകട്ടെ 20.9 ശതമാനം പേരും. മദ്യപാനത്തിന്റെ കാര്യത്തിലും ഇതുപോലെ തന്നെ. കഴിഞ്ഞ മൂന്നു വർഷത്തിൽ മദ്യപിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. 19 ശതമാനമെന്നത് 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
പ്രായപൂർത്തിയായ ഓസ്‌ട്രേലിയൻ ജനസംഖ്യയിൽ മൂന്നിൽ രണ്ടു പേരും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്നാണ് റിപ്പോർട്ട്. ഇതിൽ എസിടിയിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ അമിത വണ്ണമുള്ളവരായി വ്യക്തമായിരിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 39.1 ശതമാനം പേർ പൊണ്ണത്തടിയന്മാരാണ്. അതേസമയം ന്യൂ സൗത്ത് വേൽസ് ഇക്കാര്യത്തിൽ മെച്ചമാണ്. ഇവിടെ 35.2 ശതമാനം പേരാണ് പൊണ്ണത്തടിന്മാരായിട്ടുള്ളത്. കുട്ടികൾക്കിടയിലും ഈ പ്രവണത വർധിച്ചു വരികയാണ്. അനുദിനം കൂടുതൽ കുട്ടികൾ പൊണ്ണത്തടിന്മാരായി തീരുന്നു.
അതുകൊണ്ടു തന്നെ ഭാവിയിലെ തലമുറയും പൊണ്ണത്തടിയിലേക്ക് നീങ്ങുകയാണെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. പൊണ്ണത്തടിയന്മാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് പ്രമേഹ രോഗികളുടെ എണ്ണവും അതിനനുസരിച്ച് ഏറുന്നുണ്ട്. 2000-ത്തിന്റെ തുടക്കത്തിൽ 30-ൽ ഒരു ഓസ്‌ട്രേലിയക്കാരന് പ്രമേഹം ബാധിച്ചിരുന്നുവെങ്കിൽ 2014-ൽ 20-ൽ ഒരാൾക്ക് എന്ന നിലയിലേക്ക് പ്രമേഹം ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷത്തിലായി 200,000 ഓസ്‌ട്രേലിയക്കാർ പ്രമേഹ ബാധിതരായിട്ടുണ്ടെന്നാണ് കണക്ക്.
ഭക്ഷണകാര്യത്തിൽ ഓസ്‌ട്രേലിയൻ ജനത കൂടുതൽ ശ്രദ്ധിക്കണമെന്നും വ്യായാമം ജീവിത ചര്യയുടെ ഭാഗമാകണമെന്നുമാണ് ഒബിസിറ്റി പോളിസി കോയലീഷൻ എക്‌സിക്യുട്ടീവ് മാനേജർ ജെയ്ൻ മാർട്ടിൻ പറയുന്നത്.