- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷക പ്രതിഷേധത്തിൽ അണിനിരക്കാൻ ബംഗാളിൽ നിന്ന് പോയ യുവതി ബലാത്സംഗത്തിനിരയായി; ദിവസങ്ങൾക്ക് ശേഷം കോവിഡ് ബാധിച്ചു മരിച്ചു
കൊൽക്കത്ത: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാൻ ബംഗാളിൽ നിന്ന് ഡൽഹിയിലേക്ക് പോയ യുവതിയെ യാത്രാമധ്യേ ബലാത്സംഗത്തിന് ഇരയായി. തിക്രി അതിർത്തിയിലാണ് സംഭവം. ദിവസങ്ങൾക്ക് ശേഷം ഇരുപത്തിയാറുകാരിയായ യുവതി കോവിഡ് ബാധിച്ച് മരണപ്പെട്ടു.യുവതിയുടെ പിതാവ് ബഹാദുർഗ 'കിസാൻ സോഷ്യൽ ആർമി' എന്ന സംഘടനയിലെ നാല് പേർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കേസ് അന്വേഷിക്കാൻ ഹരിയാന പൊലീസ് ഡിഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.ഇരുപത്തിയാറുകാരി പ്രതികൾക്കൊപ്പമായിരുന്നു ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. ഏപ്രിൽ 11 ന് തിക്രി അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുത്തു.ഇതിനുശേഷമാണ് യുവതി ബലാത്സംഗത്തിന് ഇരയായതെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ അറിയിച്ചു.
സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് യുവതിക്ക് കോവിഡ് ബാധിച്ചത്. ഏപ്രിൽ 26ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 30 ന് മരണത്തിന് കീഴടങ്ങി.
മറുനാടന് മലയാളി ബ്യൂറോ